BollywoodGeneralLatest NewsNEWSWOODs

64 വര്‍ഷത്തിന് ശേഷം പേര് മാറ്റി നടന്‍ ധര്‍മേന്ദ്ര!! കുടുംബപ്പേര് ചേർത്ത് പുതിയ ചിത്രം

സണ്ണി ഡിയോളും ബോബി ഡിയോളും അഭിനേതാക്കളായി സിനിമ രംഗത്ത് എത്തിയപ്പോള്‍ പ്രവേശിച്ചപ്പോൾ അവർ കുടുംബപ്പേര് നിലനിർത്തിയിരുന്നു.

ബോളിവുഡിലെ മിന്നും താരം ധർമ്മേന്ദ്രയുടെ പേര് മാറ്റം സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നു. 1960-ൽ ദിൽ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയത് മുതൽ തൻ്റെ മധ്യപേരും കുടുംബപ്പേരും ധർമ്മേന്ദ്ര ഉപേക്ഷിച്ചിരുന്നു. എന്നാൽ, തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രത്തില്‍ ഇത്രയും വര്‍‍ഷത്തിന് ശേഷം സ്വന്തം സ്ക്രീന്‍ പേര് മാറ്റിയിരിക്കുകയാണ് താരം.

read also: ഞങ്ങളെ തിരിച്ചറിഞ്ഞു, കൈകാലുകൾ ചലിക്കുന്നു: നടൻ നകുലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഹാന കൃഷ്ണ

തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രത്തിൽ ധർമേന്ദ്ര സിംഗ് ഡിയോൾ എന്നാണ് ധര്‍മേന്ദ്ര നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ധർമ്മേന്ദ്ര ധരം സിംഗ് ഡിയോൾ എന്നാണ് ധര്‍മ്മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്.

കേവൽ കിഷൻ സിംഗ് ഡിയോളിൻ്റെയും സത്വന്ത് കൗറിൻ്റെയും മകനായി 1935 ഡിസംബർ 8 ന് പഞ്ചാബിലാണ് ധർമ്മേന്ദ്ര ജനിച്ചത്. എന്നാൽ, ധർമ്മേന്ദ്രയുടെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും അഭിനേതാക്കളായി സിനിമ രംഗത്ത് എത്തിയപ്പോള്‍ പ്രവേശിച്ചപ്പോൾ അവർ കുടുംബപ്പേര് നിലനിർത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button