അയോദ്ധ്യ രാമക്ഷേത്രത്തില്‍ രണ്ടാം തവണയും ദർശനം നടത്തി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ഒരു ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താരം അയോദ്ധ്യ സന്ദർശനത്തിന് എത്തിയത്. ബിഗ് ബിയുടെ വരവ് കാരണം മഹർഷി വാല്മീകി ഇൻ്റർനാഷണല്‍ എയർപോർട്ടിലും അയോദ്ധ്യാധാമിലെ വേദിയിലും വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്.
read also: ഞങ്ങളെ തിരിച്ചറിഞ്ഞു, കൈകാലുകൾ ചലിക്കുന്നു: നടൻ നകുലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഹാന കൃഷ്ണ
ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ മകൻ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് ബച്ചൻ പങ്കെടുത്തത്. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിന് മുൻപുതന്നെ താരം അയോദ്ധ്യയില്‍ 14കോടിയോളം രൂപ നല്കി സ്ഥലം വാങ്ങിയെന്ന വാർത്തയും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
Post Your Comments