dതുടക്കകാലത്ത് മലയാള സിനിമയില്‍ കൈ നിറയെ സിനിമയുമായി നിറഞ്ഞുനിന്ന നടിയാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. നടിക്കെതിരെ ഉയർന്ന ആരോപണം, കലാഭവന്‍ മണി കറുത്തിട്ടാണെന്നും അതിനാൽ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞുവെന്നുമായിരുന്നു. ഒരു മുന്‍നിര നായിക നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു. ദിവ്യ ഉണ്ണി ആണ് ആ നേടിയെന്നായിരുന്നു പ്രചാരണം. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്ന് വന്നു. ദിവ്യ നല്‍കുന്ന അഭിമുഖങ്ങള്‍ക്ക് താഴെയുള്ള കമന്റ് ബോക്‌സുകളിലും പലരും നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ആ പ്രചാരണത്തോട് പ്രതികരിക്കുകയാണ് നടി.
‘അതിനെ കുറിച്ച് ഒന്നും പറയാനില്ല. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ ശരിയാണ് അല്ലൈങ്കില്‍ നമ്മള്‍ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാന്‍ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തില്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. അവര്‍ മറുപടിയും നമ്മുടെ സമയവും അര്‍ഹിക്കുന്നില്ല. ഞാന്‍ നെഗറ്റീവ് കമന്റുകള്‍ നോക്കാറുമില്ല’, നടി പറയുന്നു. എന്‍ടിവി യുഎഇ എന്ന യുട്യൂബ് ചാനലിനോടാണ് നടി പ്രതികരിച്ചത്.
അതേസമയം, വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ദിവ്യ ഉണ്ണി. ഡാൻസുമായി തിരക്കിലാണ് നടി. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ നടി അടുത്തിടെ വീണ്ടും വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ നടിക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. ആദ്യ ബന്ധത്തിലെ കുട്ടികളും ദിവ്യ ഉണ്ണിക്കൊപ്പമാണുള്ളത്.
Post Your Comments