CinemaGeneralLatest NewsNEWS

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്?

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ ആര്‍കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിശാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നാമനിര്‍ദേശ പത്രിക തള്ളിപ്പോയി. തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കള്‍ നല്ല ഇയക്കം’ എന്നാക്കി വിശാല്‍ മാറ്റിയിരുന്നു. ഇത് രാഷ്ട്രീയത്തിനായി ഉപയോഗിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിശാലും രാഷ്ട്രീയ പ്രവേശന സൂചന നൽകിയത്. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം പല തവണ ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ അതുണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടിക്ക് താരം പിന്തുണ നല്‍കിയേക്കുമെന്ന രീതിയിലും പ്രചാരണങ്ങള്‍ എത്തിയിരുന്നു. തന്റെ ഫാന്‍ ക്ലബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാറുണ്ട്. അത് തുടരുമെന്നും വ്യക്തമാക്കുകയാണ് താരം ഇപ്പോൾ.

‘നടനായും സാമൂഹിക പ്രവര്‍ത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. കഴിയാവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാന്‍സ് ക്ലബുകളെ തുടക്കം മുതല്‍ മുന്നോട്ട് കൊണ്ടുപോയത്. ദുരിതം അനുഭവിക്കുന്നവരെ കഴിവിന്റെ പരമാവധി സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം’, വിശാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button