പ്രദർശന സജ്ജമായിരിക്കുന്ന ത്രയം, നമുക്കു കോടതിയിൽ കാണാം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഫെബ്രുവരി നാല് ഞായറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ രൺജി പണിക്കർ ഭദ്രദീപം തെളിയിച്ചു.
മനു പന്മനാഭൻ നായർ, ഗോപകുമാർ, സാഗർ, സാഗർ ദാസ്, സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, ജിജോ, വിനോദ് വേണുഗോപാൽ എൻ.എസ്. രതീഷ്, എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. ഛായാഗ്രാഹകനായ സീനു സിദ്ധാർത്ഥ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ഫസ്റ്റ് ക്ലാപ്പും നൽകി.
read also: രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ല: നടൻ സിദ്ദിഖ്
തൊണ്ണൂറു കാലഘട്ടത്തിൽ പാലക്കാട്ടെ ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമയാണ് ഈ ചിത്രം. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ
ഛായാഗ്രഹണം- മാത്യു പ്രസാദ്.കെ.
എഡിറ്റിംഗ് – സാഗർ ദാസ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ധനേഷ് ആനന്ദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സജിത് ബാലകൃഷ്ണൻ.
അസ്സോസ്സിയേറ്റ് ക്യാമറാമാൻ -വിപിൻ ഷാജി
പ്രൊജക്റ്റ് ഡിസൈൻ- എൻഎസ്. രതീഷ്.
സംവിധാന സഹായികൾ – സുജിത് സുരേന്ദ്രൻ, നിവേദ്.ആർ. അശോക്, അബ്ദുൾ മുഹ്സിൻ, ശ്രീരാഗ്.വി.രാമൻ,
പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ
പിആർഒ -വാഴൂർ ജോസ്.
ഫോട്ടോ – വിഘ്നേഷ് പ്രദീപ്
Post Your Comments