നടി ഇഷ വിവാഹമോചിതയാകുന്നു

ഞങ്ങള്‍ പരസ്പരവും സൗഹാര്‍ദ്ദപരമായും വേര്‍പിരിയാന്‍ തീരുമാനിച്ചു

സിനിമാ മേഖലയിൽ നിന്നും ഒരു വിവാഹമോചന വാർത്തകൂടി പുറത്ത്. ബോളിവുഡ് നടി ഇഷ ഡിയോളും ഭര്‍ത്താവ് ഭരത് തഖ്താനിയും വേര്‍പിരിയുന്നു. 12 വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം തങ്ങള്‍ വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തിയെന്ന് ഇഷയും ഭരതും സ്ഥിരീകരിച്ചതായി ഡല്‍ഹി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

READ ALSO: കേരളത്തിലെ വനങ്ങളില്‍ നടന്ന സംഭവങ്ങളുടെ നേർ കാഴ്ചയുമായി പോച്ചർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്

‘ഞങ്ങള്‍ പരസ്പരവും സൗഹാര്‍ദ്ദപരമായും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഈ മാറ്റത്തിലൂടെ, ഞങ്ങളുടെ രണ്ട് മക്കളുടെ താല്‍പ്പര്യങ്ങളും ക്ഷേമവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. മാത്രമല്ല ഞങ്ങള്‍ രണ്ട് പേരും പരസ്പരം സ്വകാര്യതയെ ബഹുമാനിക്കുന്നുണ്ടെന്നുമാണ്’ താരങ്ങള്‍ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.

2012 ലായിരുന്നു ഇഷയും ഭരതും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ടു പെൺ കുട്ടികളുണ്ട്.

Share
Leave a Comment