കൊച്ചി: ഒരിടവേളയ്ക്ക് ശേഷം പ്രിയാമണി തിളങ്ങിയ ചിത്രമാണ് നേര്. മോഹൻലാൽ-ജീത്തും ജോസഫ് കൂട്ടുകെട്ടിൽ റിലീസ് ആയ ചിത്രത്തിൽ അഭിഭാഷകയുടെ റോളിലായിരുന്നു നടി തിളങ്ങിയത്. വിവാഹത്തിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പ്രിയാമണി. തിരിച്ചുവരവിനെ പറ്റി നടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം അഭിനയിക്കാന്‍ വരുമ്പോള്‍ നടിമാര്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി മുന്‍പ് പല നടിമാരും പറഞ്ഞിട്ടുണ്ട്. അങ്ങനൊരു അനുഭവത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടാണ് നടി പങ്കുവെച്ചിരിക്കുന്നത്.
‘നേരത്തെ നടിമാര്‍ വിവാഹിതരായാല്‍ ആരാധകര്‍ കുറയും. വിവാഹിതയായ നടിക്ക് നായികയായി അഭിനയിക്കാന്‍ യോഗ്യതയില്ലായിരുന്നു. മാത്രമല്ല വിവാഹിതരായ നടിമാര്‍ സഹോദരി വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നൊരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ വിവാഹിതരായ നടിമാരും പഴയതുപോലെയല്ല. എന്റെ ഭര്‍ത്താവ് കാരണമാണ് എനിക്ക് ഇപ്പോഴും നടിയാകാന്‍ കഴിയുന്നത്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ ഭര്‍ത്താവ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താറില്ല എന്നത് സത്യമാണ്’, പ്രിയാമണി പറയുന്നു.
സിനിമയ്ക്ക് പുറമേ പ്രിയാമണി ടെലിവിഷൻ പരിപാടികളിലും സജീവമാണ്. മുൻപ് മലയാളത്തിലെ ടെലിവിഷൻ റിയാലിറ്റി ഷോ കളിൽ വിധികർത്താവായിട്ടും നടി എത്തിയിരുന്നു. ഇതിലൂടെ വലിയ ആരാധക പിൻബലമാണ് നടിയ്ക്ക് ലഭിച്ചിരുന്നത്.
Post Your Comments