24ാം വയസില്‍ തന്നെ പിടികൂടിയ കാന്‍സറിനെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെയാണ് നടി മംമ്ത മോഹന്‍ദാസ് തോല്‍പ്പിക്കുന്നത്. അതിനു ശേഷം സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം കാന്‍സര്‍ ദിനത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. നടി പൂനം പാണ്ഡെയുടെ മരണനാടകത്തെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്. മറ്റു ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. നിങ്ങള്‍ക്ക് ഇത് സാധിക്കും. കൂടുതല്‍ തിളങ്ങൂ. യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു!’- മംമ്ത കുറിച്ചു.
2009ലാണ് മംമ്ത കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ 2013ലാണ് താരം രോഗമുക്തി നേടുന്നത്.
Post Your Comments