Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

ഞാൻ ടൈല്‍സ് ഇട്ട അതേ ഹോട്ടലില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം അതിഥിയായി എത്തി: ബിനീഷ് ബാസ്റ്റിൻ

ബുധനാഴ്ച ആകുമ്പോള്‍ അഞ്ചിന്റെ പൈസ കാണില്ല

ജീവിതത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിട്ടു കൊണ്ട് വളർന്നു വന്ന നടനാണ് ബിനീഷ് ബാസ്റ്റിൻ. പഴയകാല അനുഭവത്തെ കുറിച്ച്‌ ബിനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ബിനീഷ് ബാസ്റ്റിൻ പങ്കുവച്ചത് ഇങ്ങനെ,

ഏഴ് വർഷം മുൻപ് വരെ എനിക്ക് കണ്‍സ്ട്രക്ഷൻ മേഖലയില്‍ ടൈല്‍സിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകില്‍ നിന്നും കണ്ടിരുന്ന ആളാണ്. ഞാൻ അന്ന് നാല് ദിവസമെ പണിക്ക് പോകൂ. തിങ്കളും ചൊവ്വയും ലീവ് എടുക്കും. ശനിയാഴ്ച കിട്ടുന്ന തുകയില്‍ നിന്നും കുറച്ച്‌ അമ്മച്ചിക്ക് കൊടുക്കും. പിറ്റേദിവസം മാർക്കറ്റില്‍ പോയി മീനോ ചിക്കനോ ബീഫോ വാങ്ങി ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം കഴിക്കും. അക്കാലത്ത് ഞായറാഴ്ചയാണ് നല്ല ഭക്ഷണം കഴിക്കുന്നത്.

READ ALSO: ഊടും പാവും പൂജ കഴിഞ്ഞു; ചിത്രീകരണം ഉടൻ

വൈകുന്നേരം സുഹൃത്തുക്കളുമായി ചേർന്ന് ചെറുതടിക്കും. അതിന്റെ ക്ഷീണം ആകും തിങ്കളാഴ്ച. ചൊവ്വാഴ്ച പണി സ്ഥലത്ത് പോയിട്ട് തിരിച്ചു വരും. എവിടെയെങ്കിലും സിനിമയുടെ പൂജ നടക്കുന്നിടത്ത് പോയി ചാൻസ് ചോദിക്കും. ബുധനാഴ്ച ആകുമ്പോള്‍ അഞ്ചിന്റെ പൈസ കാണില്ല. അമ്മച്ചീടെ കയ്യില്‍ നിന്നും പത്ത് രൂപ മേടിച്ച്‌ പണിക്ക് പോകും. അന്ന് പത്ത് രൂപയ്ക്ക് വലിയ വിലയാണ്. എത്ര വലിയ സെലിബ്രിറ്റിയായാലും നല്ല കാലം എന്നത് പണിക്ക് പോകുന്നതും പഠിക്കുന്നതുമായ കാലഘട്ടമാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം രണ്ട് കാർ ആണ്. ഇപ്പോള്‍ വീട് വയ്ക്കുന്നു. പണ്ട് നോണ്‍ വെജ് ആഹാരം കഴിക്കാനുള്ള മോഹം ഉണ്ടായിരുന്നു. അന്ന് പൈസ ഇല്ലായിരുന്നു. ഇന്ന് ചിക്കൻ സ്റ്റാള്‍ മൊത്തം വാങ്ങിക്കാനുള്ള പൈസ കിട്ടിയപ്പോള്‍, ജീവിതത്തില്‍ പത്യമായി. ആദ്യകാലങ്ങളില്‍ കഴിക്കാൻ ആഗ്രഹിച്ച കാര്യങ്ങള്‍ കഴിക്കാൻ പറ്റാതായി. എനിക്കിപ്പോള്‍ ആഹാരമൊന്നും അധികം കഴിക്കാൻ പറ്റില്ല. കൊളസ്ട്രോളും കാര്യങ്ങളുമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങളിലും ഗസ്റ്റ് ആയി പോയിട്ടുള്ള കൂലിപ്പണിക്കാരനാണ് ഞാൻ. ടൈല്‍സിന്റെ പണിക്ക് എനിക്ക് കിട്ടിയിരുന്നത് 900 രൂപയാണ്. ഇന്ന് ഒരു ദിവസം ഒരു ലക്ഷം രൂപവരെ സമ്പാദിച്ച ദിവസങ്ങളുണ്ട്. ഇതെന്റെ പ്രയത്നമാണ്. എന്നെ തന്നെ ബ്രാൻഡ് ആയിട്ട് കാണുന്ന ആളാണ് ഞാൻ. എന്നെ പ്രമോട്ട് ചെയ്യാനൊന്നും ആരും ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ കൂലിയാണെങ്കിലും പണിക്ക് പോകണം. അലസന്മാരായി നടക്കരുത്. പണിയും കഴിഞ്ഞ് വരുമ്പോള്‍ ഒരുസുഖമാണ്. ഞാൻ പണ്ട് ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ ടൈല്‍സ് ഇട്ടിട്ടുണ്ട്. കോളേജുകളിലും. അന്നൊന്നും ഞാൻ ഓർത്തില്ല പില്‍ക്കാലത്ത് ഞാൻ തന്നെ അവിടെയൊക്കെ ഗസ്റ്റ് ആയും താമസിക്കാനും പോകുമെന്ന്. ഇതൊക്കെ അപൂർവ്വത്തില്‍ അപൂർവ്വമായ മനുഷ്യർക്കെ കിട്ടൂ. ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ ടൈല്‍സ് ഇട്ടിട്ട് ബഡ്റൂമില്‍ കയറി കിടക്കും. ആ സമയത്തൊക്കെ വലിയ പൊടി ആയിരിക്കും. ആറ് ഏഴ് വർഷം കഴിഞ്ഞ് ആ ഹോട്ടലില്‌‍ തന്നെ ഞാൻ താമസിക്കുന്നു. ടൈല്‍സ് ഇട്ട കോളേജുകളിലും ഗസ്റ്റ് ആയിട്ട് പോയി.

:

shortlink

Related Articles

Post Your Comments


Back to top button