
കൊച്ചി: മലയാളികൾക്ക് സുപരിചിതമായ താരമാണ് നടൻ ബാല.അമൃതയുമായി വേർപിരിയാനുണ്ടായ കാരണം താൻ കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ കണ്ടത് കൊണ്ടാണെന്നാണ് ബാല പറഞ്ഞത്. തന്റെ മകളെ കാണിക്കാൻ മുൻ ഭാര്യ തയ്യാറാകുന്നില്ലെന്നും ഒരിക്കൽ പോലും മകളെ കാണാൻ അനുവദിച്ചിട്ടില്ലെന്നും ബാല ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബാല. ഫ്ലവേഴ്സ് 1 കോടി പരിപാടിയിലാണ് ബാല മനസ് തുറക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീഡിയോയിൽ ദാമ്പത്യ ബന്ധത്തിലുണ്ടായ പാളിച്ചകൾ ബാലയുടെ കരിയറിനെ ബാധിച്ചോയെന്ന അവതാരകൻ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് മനുഷ്യന് ജീവിത്തിൽ വേണ്ടത് മനസമാധാനമാണ് എന്നായിരുന്നു ബാലയുടെ മറുപടി. ‘മരണത്തില്‍ നിന്നും തിരിച്ചുവന്ന ആളാണ് ബാല. ബാല കഴിഞ്ഞു എന്ന് പറഞ്ഞവരടക്കമുണ്ട്’ എന്ന് ചോദ്യത്തിന്, ”ഞാന്‍ മരിക്കാന്‍ കിടന്നപ്പോള്‍ എത്രപേര്‍ എന്നോടുള്ള സ്നേഹത്തോടെ വന്നു, എത്ര പേര് പേടിയില്‍ വന്നു, എത്ര പേര് പലതും നേടാന്‍ വന്നു എന്നാണ് ബാലയുടെ മറുപടി. വളര്‍ന്നു വരുമ്പോള്‍ ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായത് എന്ന് ചിന്തിക്കുമ്പോള്‍, അതിന്റെ സത്യകഥ അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നും എന്നും ബാല പറയുന്നുണ്ട്.
ബാലയുടെ ഭാര്യ എലിസബത്തുമായി അദ്ദേഹം വേർപിരിഞ്ഞ് കഴിയുകയാണെന്ന അഭ്യൂഹം ഉണ്ട്. അമൃതയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഒരിക്കൽ പോലും എലിസബത്തിനെ കുറിച്ച് ബാല മോശമായി സംസാരിച്ചിട്ടില്ല. ‘എലിസബത്തിനെ വെച്ച് ഒരു താരതമ്യവും വേണ്ട. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. അവളെ പോലെ നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്നു നടക്കും, പിടിക്കാൻ പറ്റില്ല. ഞാൻ മരിച്ചാൽപോലും അവളെക്കുറിച്ച് കുറ്റം പറയാൻ കഴിയില്ലെന്നും ബാല പറഞ്ഞു.
Post Your Comments