CinemaGeneralLatest NewsNEWS

തമിഴ് സിനിമ ചരിത്രത്തിലെ വിജയ് യുഗം അവസാനിച്ചു…?! ഇന്ത്യയിൽ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പോരാടുമെന്ന് വിജയ്

ചെന്നൈ: ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ രാഷ്ട്രീയത്തിലേക്കുള്ള എൻട്രി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് വിജയ്. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ് തന്‍ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ നല്‍കുന്നത്. ‘തമിഴക വെട്രി കഴകം’ എന്നാണ് വിജയുടെ പാർട്ടിയുടെ പേര്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ സമർപ്പിച്ചു. വിജയാണ് പാർട്ടി ചെയർമാൻ.

ഇന്ത്യയിൽ ജാതി മത രാഷ്ട്രീയം ശക്തമാണെന്നും ഇതിനെതിരെ പ്രവർത്തിക്കുമെന്നുമാണ് വിജയ്‌യോടടുത്ത വൃത്തങ്ങൾ അറിയിച്ചത്. പാർട്ടി രജിസ്ട്രേഷൻ പൂർത്തിയായാലും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ പാർട്ടിയെ ശക്തമാക്കുകയാണ് ആദ്യലക്ഷ്യം. തുടർന്ന് 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. താൻ നിലവിൽ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും വിജയ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. വിജയ് യുഗം അവസാനിച്ചു എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് വിജയ് പറയുന്നത്.

തന്‍റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു. അടുത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ചിത്രത്തില്‍ നായകനായേക്കും എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ നിര്‍മിച്ചത് ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ ആണ്. ഡിവിവി ദനയ്യ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button