കൊച്ചി: ഒരു കലാകാരന് എന്ന നിലയില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെയോര്‍ത്ത് ഭയം തോന്നുന്നുവെന്ന് സംവിധായകന് ജിയോ ബേബി. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേല്‍ സെന്‍സറിങ് നടക്കുന്നുവെന്ന് ജിയോ ബേബി പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നുവെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
‘ഇപ്പോൾ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഞാൻ ഭയപ്പെടുന്നു. ഞങ്ങൾക്ക് മതപരവും രാഷ്ട്രീയവുമായ സെൻസറിംഗ് നേരിടേണ്ടി വരുന്നു. ഇത് സിനിമാ പ്രവർത്തകർക്ക് മാത്രമല്ല, എല്ലാ കലാകാരന്മാരെയും ആശങ്കപ്പെടുത്തുന്നു’, സംവിധായകൻ പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദ കോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി, സിനിമകളുടെ പ്രമേയത്തിന്റെ പേരില്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ കാതല്‍ ദ കോര്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഒരു പുരുഷന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സിനിമ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. എന്നാൽ, സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ കാതലിന് കഴിഞ്ഞു.
Post Your Comments