
മോശമായ അനുഭവം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് താന്‍ അഭിനയത്തില്‍ നിന്നും പിന്മാറിയതെന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നടി വിചിത്ര പങ്കുവെച്ചിരുന്നു. എന്നാൽ, അതിനു കാരണക്കാരനായ നടൻ ആരെന്നു താരം വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെ ആ നടന് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ തുടങ്ങി.
ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഒരു ജനപ്രിയ തെലുങ്ക് നടന് അദ്ദേഹത്തിന്റെ മുറിയിലേക്ക് വരാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ നടന്റെ മുറിയിലേക്ക് പോകാത്തതിനെ തുടര്‍ന്ന് നടന്റെ കൂടെയുള്ള ആളുകള്‍ വന്ന് എന്റെ മുറിയുടെ വാതിലില്‍ മുട്ടും. എല്ലാ ദിവസവും ഇത് ആവർത്തിച്ചു. നടനെ കൊണ്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കൊണ്ടും പൊറുതിമുട്ടിയതിനാൽ സിനിമയുടെ ഫൈറ്റ് മാസ്റ്ററോട് കാര്യം പറഞ്ഞെങ്കിലും അവര്‍ തന്നെ അടിക്കുകയാണ് ചെയ്തത്. സിനിമയില്‍ നിന്നും ഇങ്ങനൊരു അനുഭവം ഉണ്ടായത് കൊണ്ടാണ് താന്‍ അഭിനയം പോലും വേണ്ടെന്ന് കരുതി എല്ലാം വിട്ട് പോയതെന്നാണ് ബിഗ് ബോസിലൂടെ വിചിത്ര പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായതോടെ ആ നടനാരാണെന്നും ഇങ്ങനൊരു സംഭവം നടന്നത് ഏത് സിനിമയുടെ ലൊക്കേഷനിലാണെന്നും ചോദ്യം ഉയര്‍ന്നു.
തെലുങ്ക് നടന് ബാലകൃഷ്ണയാണ് ഈ കഥയിൽ പറയുന്ന നായകനെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. ബാലാവതി ബസു എന്ന തെലുങ്ക് സിനിമയില്‍ ബാലകൃഷ്ണയും വിചിത്രയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ലൊക്കേഷനിലായിരിക്കാം ഇത് സംഭവിച്ചതെന്നും പ്രചരണമുണ്ടായി. മാത്രമല്ല വിചിത്രയെ തല്ലിയ ആ സ്റ്റണ്ട് മാസ്റ്റര്‍ രാധ രവിയാണെന്നും ആരാധകര്‍ പറഞ്ഞു. ഇപ്പോഴിതാ മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ബിഗ് ബോസിലൂടെ പറഞ്ഞ നടനാരാണെന്ന് വിചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ബിഗ് ബോസിലൂടെ ഞാന്‍ പറഞ്ഞത് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തണമെന്നേ കരുതിയിരുന്നുള്ളു. കാരണം പലര്‍ക്കും അത് പ്രചോദനമാകും. ഞാന്‍ ആരുടെയും പേര് പറഞ്ഞില്ല. എന്നാല്‍ പലരും വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി. അങ്ങനെ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ആരുടെയും പേര് താന്‍ പരാമര്‍ശിക്കാത്തത്. താനന്ന് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യമാണ്. അതിപ്പോഴും എന്റെ ജീവിതത്തിലെ ഒരു കറുത്ത ഏടാണെന്നും’ വിചിത്ര പറഞ്ഞു.
Post Your Comments