
കഴിഞ്ഞ ദിവസമാണ് നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹച്ചടങ്ങിനിടെ സ്വാസിക പ്രേമിന്റെ കാലിൽ തൊട്ട് വണങ്ങിയിരുന്നു. ഉടൻ തന്നെ അത് കണ്ട് പ്രേമും പെട്ടന്ന് സ്വാസികയുടെ കാൽ തൊട്ടു വഴങ്ങി. ചുറ്റുമുള്ളവർക്കൊപ്പം സ്വാസികയും അത് കണ്ട് ഒന്ന് അമ്പരക്കുന്നത് പുറത്തുവിട്ട പുതിയ വീഡിയോയിൽ കാണാം.
ആ വീഡിയോയ്ക്കൊപ്പം സ്വാസിക പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു. തന്റെ ഭർത്താവിനെ പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും കിട്ടണം എന്നാണ് സ്വാസിക പറയുന്നു. തനിക്ക് കിട്ടിയ രത്നമാണ് പ്രേം എന്നും സ്വാസിക പറയുന്നു. ഭാര്യയെ, സ്ത്രീകളെ എത്രമാത്രം ബഹുമാനിക്കുന്ന, തതുല്യരായി കാണുന്ന ആളാണ് പ്രേം എന്ന് ഈ വിഡിയോ കാണുമ്പോൾ അറിയാം എന്നാണ് കമന്റുകൾ വരുന്നത്. ഇരുവരുടെ ജോഡി പൊരുത്തത്തെയും ആളുകൾ പ്രശംസിക്കുന്നു.
വിവാഹ ശേഷമുള്ള രസകരമായ വീഡിയോസ് ഇതിന് മുൻപ് സ്വാസിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചതെല്ലാം വൈറലായിരുന്നു. വിവാഹ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് സ്വാസികയുടെ തലയിലെ മുല്ലപ്പൂവും വെപ്പ് മുടിയും അഴിച്ചു മാറ്റാൻ പ്രേം സഹായിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് സ്വാസിക പറഞ്ഞത്, ‘നിങ്ങൾക്ക് എത്രത്തോളം ക്ഷമയുണ്ട് എന്ന് ഞാൻ ഒന്ന് അറിയട്ടെ’ എന്നാണ്. ‘ഭർത്താവുദ്യോഗം തുടങ്ങി’ എന്ന് പറഞ്ഞ് പ്രേമും വീഡിയോ ഷെയർ ചെയ്തിരുന്നു.
Post Your Comments