
സൗത്ത് ഇന്ത്യയിലെ മാതൃക താരദമ്പതികളാണ് സൂര്യയും ജ്യോതികയും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. എന്നാല്‍ ഇവരുടെ ആരാധകരെ ഞെട്ടിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. സൂര്യയും ജ്യോതികയും പിരിയുന്നുവെന്ന അഭ്യൂഹം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റുന്നവെന്ന വാര്‍ത്ത എത്തിയതോടെയാണ് നടനും ഭര്‍ത്താവുമായ സൂര്യയുമായി ജ്യോതിക വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. ഡിവോഴ്സ് വാർത്ത വളരെ വേഗം പ്രചരിച്ചതോടെ, പ്രചരണങ്ങളില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതിക.
പ്രൊഫഷണല്‍ കമ്മിറ്റ്‌സ്‌മെന്റുകളാണ് മുംബൈയിലേക്ക് ചേക്കേറാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് നിരവധി പ്രൊജക്റ്റുകള്‍ തന്നെ തേടിയെത്തുന്നുണ്ട്. മാത്രമവുമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ തന്നെ മുംബൈയില്‍ സെറ്റില്‍ഡുമാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊജക്റ്റുകള്‍ തനിക്ക് ലഭിക്കുന്നുണ്ട് എന്നും അവയെല്ലാം ഓരോന്നായി തീര്‍ത്തതിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത് എന്നും ജ്യോതിക പറഞ്ഞു. ഒരു അഭിമുഖത്തില്‍ ആയിരുന്നു ജ്യോതികയുടെ വാക്കുകള്‍.
അതേസമയം കാതലാണ് ജ്യോതികയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മമ്മൂട്ടിയായിരുന്നു നായകന്‍. ശെയ്ത്താനാണ് ജ്യോതികയുടെതായി ബോളിവുഡില്‍ എത്താനുള്ള ചിത്രം. അജയ് ദേവ്ഗണാണ് നായകനാകുന്നത്. സൂര്യയുടേതായി കങ്കുവാൻ അടക്കം നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments