
ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നു പറഞ്ഞു ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് പൊലീസ്. തിരുപ്പതിയില്‍ നടക്കുന്ന ‘ഡിഎന്‍എസ്’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് പൊലീസ് തടഞ്ഞത്.
ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ട് ചെയ്യുന്നത് കാരണം തിരുപ്പതിയിൽ ആംബുലന്സുകള്ക്കടക്കമുള്ള വാഹനങ്ങള്‍ വിവിധ റൂട്ടുകളിലേക്ക് തിരിച്ചു വിടേണ്ടി വരുന്നുണ്ട്. ഇത് മൂലം ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ്, തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതി റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകൾ.
Post Your Comments