മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് ആര്യ. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ പങ്കുവച്ചത് ശ്രദ്ധ നേടുന്നു.
ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ തന്നെ ഏറ്റവും കൂടുതൽ നിർബന്ധിച്ചിരുന്നത് മുൻ പങ്കാളിയായിരുന്നുവെന്നും എന്നാൽ അതിനു പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി അയാൾക്ക് ഉണ്ടായിരുന്നെന്നും ആര്യ പറയുന്നു.
read also: ഹോട്ടല്‍ തകര്‍ത്തതോടെ 20 കോടിയുടെ നഷ്ടമുണ്ടായി: നടന്‍ റാണയ്ക്കും കുടുംബത്തിനുമെതിരെ കേസ്
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എന്നെ ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതതും പുഷ് ചെയ്തതും അദ്ദേഹം ആയിരുന്നു. കാരണം ഞാൻ ഭയങ്കര ഡബിൾ മൈന്റഡ് ആയിരുന്നു. കുഞ്ഞുണ്ട്, അച്ഛൻ മരിച്ചിട്ട് അധികം ആയിട്ടില്ല. എനിക്ക് ഇതെല്ലാം ഹാൻഡിൽ ചെയ്യാൻ സാധിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എല്ലാ സപ്പോർട്ടും തന്ന് എന്നെ ഏയർപ്പോർട്ടിൽ കൊണ്ട് വിട്ടത് പോലും ആളാണ്. ഇന്ന് ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആ സമയം ഉപയോഗിച്ച് വേർപിരിയാൻ അദ്ദേഹം ശ്രമിച്ചതായി എനിക്ക് ഉറപ്പ് പറയാൻ പറ്റില്ലെങ്കിലും സാധ്യതയുണ്ട്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ ആദ്യം വിളിച്ചത് പങ്കാളിയെയാണ്. എന്നാൽ ഫോൺ എടുക്കാതെ ആയപ്പോൾ എന്നത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിപോയി.
ആ രാത്രി ഞാൻ ഉറങ്ങിയിട്ടേ ഇല്ല. അടുത്ത ദിവസം വീണ്ടും നാലഞ്ച് പ്രാവശ്യം തുടർച്ചയായി വിളിച്ചപ്പോഴാണ് ആള് തിരിച്ച് വിളിക്കുന്നത്. ചിലപ്പോൾ സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞത്കൊണ്ടാകാം. എന്നാൽ ഞാൻ സംസാരിച്ചത് എന്നെ എയർപോർട്ടിൽവിട്ട ആളോടേ അല്ല. ഞാൻ അവസാനമായി വിളിച്ചപ്പോൾ, ഇനി എത്രദിവസം കഴിഞ്ഞേ കാണാൻ പറ്റൂ എന്നുപറഞ്ഞ് ആള് കരയുകയായിരുന്നു. 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്ക് മനസിലാക്കാൻ പറ്റിയില്ല. അത് ഭയങ്കര ഒരു ട്രോമയായിരുന്നു.
ഞാൻ ഡിപ്പ്രസ്ഡ് ആയിരുന്നു. ആള് ദുബായിയിൽ ആയിരുന്നു, നേരിട്ട് കണ്ട് സംസാരിക്കാനും സാധിച്ചിരുന്നില്ല. പക്ഷെ ദൈവം സഹായിച്ച് ഞാൻ അത് കണ്ടു പിടിച്ചു. കറക്ട് ആയിട്ട് എന്റെ മുന്നിൽ കൊണ്ടുതന്നു. കാരണം, ആ സ്നേഹം ഇല്ല, എക്സൈറ്റ്മെന്റ് ഇല്ല. ഞാൻ ഇന്നലെ മുതൽ വിളിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോൾ, ‘ഞാൻ ഉറങ്ങുകയായിരുന്നു’ എന്നാണ് ആളുടെ മറുപടി. എനിക്ക് അപ്പോൾ തന്നെ മനസ്സിലായി എന്തോ സംഭവിച്ചെന്ന്. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോൾ രണ്ട് പേരെയും വെടി വെച്ച് കൊല്ലണമെന്ന് തോന്നി. പക്ഷെ അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിൽ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. അവർ കല്യാണം കഴിച്ച് വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്, അത് അങ്ങനെ തന്നെ പോട്ടെ.’- ആര്യ പങ്കുവച്ചു.
Post Your Comments