സീരിയലിലും സിനിമയിലും ശ്രദ്ധ നേടിയ താരമാണ് ജീജ സുരേന്ദ്രൻ. നടി അമ്പിളി ദേവിയെ കുറിച്ച് ജീജ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
നടി അമ്പിളി ദേവിയുമായി പ്രശ്നങ്ങളുണ്ടെന്ന വാര്ത്തക യൂട്യൂബ് ചാനലുകാരുടെ സൃഷ്ടിയാണെന്ന് ജീജ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘നടി അമ്പിളി ദേവി തനിക്ക് മകളാണ്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യൂട്യൂബ് ചാനലുകാരുണ്ടാക്കിയ വാര്‍ത്ത മാത്രമാണ്. അമ്പിളിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. യൂട്യൂബുകാരാണ് എല്ലാ പ്രശ്നങ്ങളുും ഉണ്ടാക്കിയത്. ഒരു പ്രശ്നവുമില്ല എന്ന് അമ്പിളിയോട് ചോദിച്ചാല്‍ മനസിലാകും. കൊവിഡിനുശേഷം ഞങ്ങള്‍ രണ്ടാളും ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിരുന്നു. ഞങ്ങള്‍ രണ്ടാളും കണ്ടപ്പോള്‍ കെട്ടിപ്പിടിക്കുകയായിരുന്നു. അമ്പിളിയാണ് നായികയെന്ന് മനസിലായപ്പോള്‍ ആ ദിവസം എത്താനായി കാത്തിരിക്കുകയായിരുന്നു ‘ – ജീജ സുരേന്ദ്രൻ വ്യക്തമാക്കി. .
അന്ന് ആറ്റിങ്ങലിലെ ലൊക്കേഷനിലെത്തിയപ്പോൾ ആന്റീ.. എന്ന് എന്നെ വിളിച്ച് വന്ന് അമ്പിളി കെട്ടിപ്പിടിക്കുകയായിരുന്നു. അവളും കരഞ്ഞു, ഞാനും കരഞ്ഞുവെന്നും താരം പറഞ്ഞു.
Post Your Comments