അമ്മായിയച്ഛന്റെ അവിഹിതത്തിന് കൂട്ടുനിന്നു, കുടുംബം തകര്‍ത്തു: പകരം 300 കോടിയുടെ സ്വത്ത് ബോബിയ്ക്ക്!

ബോളിവുഡിലെ പല സൂപ്പർ താരങ്ങൾക്കും ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഒരു കഥ പറയാനുണ്ടാകും. അത്തരമൊരു താരവും താരത്തിന്റെ ‘ആരും പറായാത്ത കഥ’യുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ബോളിവുഡിലെ സൂപ്പര്‍ താരമാണ് ബോബി ഡിയോള്‍. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന ആരാധകരുടെ ലോര്‍ഡ് ബോബി ഇപ്പോള്‍ സജീവമായി തുടരുകയാണ്. ഈയ്യടുത്തിറങ്ങിയ ആനിമലിലെ ബോബിയുടെ വില്ലന്‍ വേഷം വലിയ കയ്യടി നേടിയിരുന്നു. ഇന്നലെ തന്റെ ജന്മദിനം ആഘോഷിച്ചതിനിടെയാണ് ആ കഥ വൈറലായത്.

കഥയിൽ ബോബിയും ഭാര്യ താന്യ അഹൂജയും അവളുടെ അച്ഛൻ ദേവീന്ദർ അഹൂജയും മകൻ വിക്രം അഹൂജയും ഉൾപ്പെടുന്നു. തന്യയുടെ അച്ഛൻ 1995-ൽ ഒരു എയർ ഹോസ്റ്റസുമായി പ്രണയത്തിലായി. ദേവീന്ദർ വിവാഹിതനാണ്. അയാളുടെ അവിഹിത ബന്ധം കുടുംബത്തിൽ കലഹം ഉണ്ടാക്കി. ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തിൽ മകനും മകളും തർക്കത്തിലായി. താന്യയുടെ കുടുംബത്തെ രണ്ടാക്കി മാറ്റിയ സംഭവമായിരുന്നു ഈ പ്രണയ ബന്ധം. വിക്രം അഹൂജ തൻ്റെ അമ്മയ്‌ക്കൊപ്പം നിന്നു. എന്നാൽ, താന്യയും ഭർത്താവ് ബോബി ഡിയോളും ദേവീന്ദർ അഹൂജയുടെ വ്യക്തിപരമായ തീരുമാനത്തെ പിന്തുണച്ചു.

എന്നാല്‍ താന്യയുടെ സഹോദരന്‍ ബോബിയ്‌ക്കെതിരെ കോടതിയിലെത്തി. ദേവിന്റെ സ്വത്തുക്കള്‍ ബോബി സ്വന്തമാക്കിയെന്ന് ആരോപിച്ചായിരുന്നു വിക്രം കോടതിയെ സമീപിച്ചത്. തന്റെ മുങ്ങിക്കൊണ്ടിരിക്കുന്ന കരിയര്‍ രക്ഷപ്പെടുത്താനായിരുന്നു ബോബി ആ പണം ഉപയോഗിച്ചതെന്നാണ് വിക്രം പറഞ്ഞത്. തുടര്‍ന്ന് വലിയൊരു നിയമപോരാട്ടം തന്നെ നടന്നു. എന്നാല്‍ 2010 ല്‍ അപ്രതീക്ഷിതമായി ദേവീന്ദര്‍ മരണപ്പെട്ടു. മരണസമയത്ത് ബോബി ഡിയോള്‍ ടൊറന്റോയിലായിരുന്നു. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി വിദേശത്തു നിന്നും ബോബി ഓടിയെത്തി. ദേവീന്ദര്‍ അഹൂജയുടെ അടുത്ത സുഹൃത്തായിരുന്നു മരണാനന്തര ചടങ്ങുകളുടെയെല്ലാം ചുമതല വഹിച്ചിരുന്നത്. തന്റെ വില്‍ പത്രത്തില്‍ മകനെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ദേവീന്ദര്‍ എഴുതി വച്ചിരുന്നു. പകരം ബോബിയായിരിക്കണം എല്ലാം ചെയ്യേണ്ടിയിരുന്നതെന്നാണ് അദ്ദേഹം എഴുതിയിരുന്നത്.

അച്ഛനെ അവസാനമായി കാണാന്‍ വിക്രം എത്തിയിരുന്നു. എന്നാല്‍ ചടങ്ങുകള്‍ ചെയ്യാന്‍ താന്യ സഹോദരനെ അനുവദിച്ചില്ല. ദേവീന്ദര്‍ അഹൂജയുടെ 300 കോടിയുടെ സ്വത്തുക്കള്‍ അത്രയും ആര്‍ക്കാണ് ലഭിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ഈ സ്വത്തെല്ലാം ബോബി സ്വന്തമാക്കിയെന്നാണ്. എന്നാല്‍ ഇത് പിന്നീട് ബോബി ഡിയോള്‍ നിഷേധിച്ചിരുന്നു. എന്നിരുന്നാലും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, ആ സ്വത്തുക്കളെല്ലാം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ബോബിയാണ്.

Share
Leave a Comment