GeneralLatest NewsNEWSTV Shows

നടി ഒരാളുടെ ഒന്നേകാല്‍ ലക്ഷം രൂപ അടിച്ചു മാറ്റി!! പണം അടിച്ചു മാറ്റുന്നവരെക്കുറിച്ച് ജീജ

കൊടുമ്പോള്‍ സംഘടനയ്ക്ക് അറിയില്ലല്ലോ. അതിനാല്‍ ഇതിലൊന്നും സംഘടന ഇടപെടില്ല

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ജീജ സുരേന്ദ്രന്‍. സീരിയല്‍ താരങ്ങള്‍ക്കിടയിലെ ചൂഷണങ്ങളെക്കുറിച്ച്‌ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിൽ ജീജ തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു. അച്ഛമ്മ കഥാപാത്രമായിട്ട് പോലും ആരാധന മെസ്സേജ് അയക്കുന്ന ആളുകൾ ഉണ്ട്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന താരങ്ങളും ഉണ്ടെന്നു ജീജ പറയുന്നു.

read also: അയാൾ ആദ്യം തുടയില്‍ തടവി, കന്യകാത്വം നഷ്ടമായി, രണ്ട് വര്‍ഷം ലൈംഗികമായി ചൂഷണം നേരിട്ടു: നടിയുടെ വെളിപ്പെടുത്തൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എന്റെ മകന്‍ വക്കീലാണ്. മകനോട് ഞാന്‍ പറയാത്ത കാര്യങ്ങളില്ല. ഒരു ദിവസം ഞാന്‍ തന്നെ എന്റെ മകനോട് എന്റെ മെസഞ്ചറില്‍ വരുന്ന മെസേജുകളെക്കുറിച്ച്‌ പറഞ്ഞു. പറയുന്നത് ആരാധനയാണ്. അച്ഛമ്മ കഥാപാത്രമായിട്ട് പോലും ആരാധന. അല്ലാതെയുള്ള വേഷം ഇട്ടാല്‍ ഇതാണോ അച്ഛമ്മ എന്ന് ചോദിക്കും. പിന്നെ വിധവ ആയ ശേഷമുള്ള മെസേജുകള്‍. വോയ്‌സ് മെസേജുകള്‍, കമന്റുകള്‍ ഓക്കെയുണ്ട്. അപ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടികള്‍ എന്തൊക്കെ അനുഭവിക്കുന്നുണ്ടാകും.

ഇതൊക്കെയും ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് മാത്രം സംഭവിക്കുന്നതല്ല. അല്ലാതെയില്ലാത്തിടത്തും ഉണ്ട്. പ്രായം നോക്കിയിട്ടുമല്ല. ഒറ്റയ്ക്കാണോ, അപ്പോള്‍ വരും വാലും പൊക്കി. എന്തിനാണ് അതിനൊക്കെ പോകുന്നത്. ആരാധന മൂത്തവന്മാരില്‍ നിന്നും പെണ്‍കുട്ടികള്‍ സാമര്‍ത്ഥ്യത്തില്‍ പണം അടിച്ചു മാറ്റുന്ന സംഭവങ്ങളുമുണ്ട്. വേഗം കൊടുക്കും. കഴിഞ്ഞ ദിവസം ഒരു പ്രശ്‌സതയായ നടി ഒരാളുടെ ഒന്നേകാല്‍ ലക്ഷം രൂപ അടിച്ചു മാറ്റി. അയ്യായിരം രൂപ ചോദിച്ചാല്‍ കൊടുക്കാത്ത ആളാണ്. ഇപ്പോള്‍ വിളിക്കുമ്പോള്‍ അവള്‍ അങ്ങനെ പറയുന്നു, ഇങ്ങനെ പറയുന്നു ചേച്ചിയെന്ന് പറഞ്ഞു. കൊടുക്കുമ്പോള്‍ നിങ്ങള്‍ എന്നോട് ചോദിച്ചില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. കൊടുമ്പോള്‍ സംഘടനയ്ക്ക് അറിയില്ലല്ലോ. അതിനാല്‍ ഇതിലൊന്നും സംഘടന ഇടപെടില്ല’ എന്ന് താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button