ഇന്ത്യൻ പ്രധാനമന്ത്രിയൊക്കെ പങ്കെടുത്തു, സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നില്ല- ശാന്തിവിള ദിനേശ്

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ശാന്തിവിള ദിനേശ്. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് ശാന്തിവിള ദിനേശ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. എന്നെ കല്യാണം വിളിക്കാത്തതിൽ എനിക്ക് വിഷമം ഒന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് മുൻ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു. കോടികൾ ചെലവായെന്ന് പറയുന്നു. എങ്കിലും അദ്ദേഹം വന്നു.

ഭാ​ഗ്യം ചെയ്ത അച്ഛനും മകളുമാണെന്ന് ഞാൻ പറയും. വലിയ താര നിബിഡമായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ​ഗുരുവായൂർ കല്യാണത്തിനും എറണാകുളത്ത് പാർട്ടിക്കും ചെന്നു. ​ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ദിലീപ് പങ്കെടുത്തെന്ന് പറയുന്നു’

‘സുരേഷ് ​ഗോപിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നല്ല വിഭാ​ഗം പറയുമ്പോൾ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്. കാരണം മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ​ഗോപിയെ കണ്ടിട്ടില്ല. പക്ഷെ സുരേഷ് ​ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. അതുപോലെ മോഹൻലാലും. ആര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം. എന്നെ വിളിച്ചില്ലേ എന്ന് ചിലർ ചോദിച്ചു. എന്നെ വിളിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല’

‘സുരേഷ് ​ഗോപിയുടെ നല്ല വശങ്ങൾ ഒരുപാട് പറഞ്ഞെങ്കിലും ചീത്ത വശങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ എന്നെ വിളിക്കും. ഏക സമാധാനം മലയാള സിനിമയിലെ ഒരാളെയും എന്റെ മകന്റെ കല്യാണത്തിന് വിളിച്ചിട്ടില്ല. കൊറോണക്കാലമായിരുന്നു.

Share
Leave a Comment