നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ദീപ്തിയാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്.
സഹപ്രവർത്തകരും സുഹൃത്തുക്കളും ദീപ്തിക്കും രാജേഷിനും സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേർന്നിട്ടുണ്ട്. ‘അങ്ങനെ അത് ഔദ്യോഗികമായി ഉറപ്പിച്ചു’ എന്ന ക്യാപ്ഷനോടെയാണ് അധികപേരും ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്.
read also: ‘സൗത്ത് ഇന്ത്യൻ സിനിമകൾ ബോളിവുഡിനേക്കാൾ മികച്ചതല്ല’: അമിതാഭ് ബച്ചൻ
കാസർകോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. പെണ്ണും പൊറാട്ടും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മാധവൻ ആണ്.
Post Your Comments