CinemaLatest News

അമ്മയുടെ മരണത്തോടെ ഏകയായി, അരുന്ധതിയിലെ വീട് പോലെയുള്ള ആ വീട്ടിൽ ഒറ്റയ്ക്ക്…: കനകയെക്കുറിച്ച് കുട്ടി പത്മിനി

ഒരു കാലത്ത് മലയാളികളുടെ മനസിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന നടിയാണ് കനക. കുറച്ച് കാലം മാത്രമേ കനകയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. എന്നാൽ അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും വൻ വിജയമായിരുന്നു. മലയാളത്തിൽ ചെയ്ത ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. പഴയ കാല നടി ദേവികയുടെ മകളാണ് കനക. ദേവികയുടെ മരണത്തിന് ശേഷമാണ് കനകയുടെ ജീവിതം മാറി മറിഞ്ഞത്. അമ്മയുടെ മരണം കനകയെ വലിയ തോതിൽ ബാധിച്ചു. അച്ഛൻ ദേവദാസുമായി ന‌ടിക്ക് അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അതോടെ, വിഷാദ രോഗത്തിന് അടിമയായ കനക പതിയെ ചെന്നൈയിലെ തന്റെ വീട്ടിൽ മാത്രം ഒതുങ്ങി. വർഷങ്ങളായി പഴകിയ ഈ വീട്ടിലാണ് കനക താമസിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് കനകയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ന‌ടി കുട്ടി പത്മിനിയാണ് കനകയെ നേരിൽ പോയി കണ്ട് സംസാരിച്ചത്. കനകയെ നേരിൽ പോയി കണ്ടെങ്കിലും തിരിച്ച് വന്ന ശേഷം കനക തന്റെ മേസേജുകൾക്കൊന്നും മറുപടി തരുന്നില്ലെന്ന് പിന്നീട് കുട്ടി പത്മിനി വ്യക്തമാക്കി. ഇപ്പോഴിതാ കനകയെ നേരിൽ പോയി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് കുട്ടി പത്മിനി. തന്നോട് നല്ല രീതിയിലാണ് കനക ഇടപഴകിയതെന്ന് കുട്ടി പത്മിനി പറയുന്നു.

കുട്ടി പത്മിനി പറയുന്നതിങ്ങനെ;

വീട് അന്വേഷിച്ച് കണ്ടെത്തിയപ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. അടുത്തുള്ളവരോട് ചോദിച്ചപ്പോൾ വിവരമൊന്നും ലഭിച്ചില്ല. വീട്ടിനുള്ളിൽ വെളിച്ചമുണ്ട്. പക്ഷെ ​ഗേറ്റ് അരുന്ധതി സിനിമയിലേത് പോലെ പൂട്ടിയിട്ടുണ്ട്. എന്ത് ചെയ്യുമെന്ന് ആലോചിച്ച് കാറിൽ കാത്തിരിക്കെ കനക ഒരു ഓട്ടോയിൽ വന്നു. അപരിചിതത്വം ഇല്ലാതെ കനക തന്നോട് നന്നായി സംസാരിച്ചു. ഇപ്പോൾ ഞാനയക്കുന്ന മെസേജുകൾ വായിക്കുന്നുണ്ടെങ്കിലും മറുപടിയില്ല. പുതുവത്സരാശംസ അറിയിച്ചപ്പോൾ ഒരു സ്മെെലി അയച്ചു. അത്ര മാത്രം. ഇനി കനകയെ ശല്യപ്പെടുത്താൻ തനിക്ക് താൽപര്യമില്ല.

അവൾ സുരക്ഷിതയായിരിക്കേണ്ടതിനാൽ അവളുടെ ജീവിതത്തെ കുറിച്ച് ഞാൻ അധികം ഒന്നും പറയുന്നില്ല. ജീവിക്കാനുള്ളതെല്ലാം കനകയ്ക്കുണ്ട്. അമ്മ അതെല്ലാം ഏർപ്പാടാക്കിയിട്ടാണ് പോയത്. പക്ഷെ കനകയുടെ വീട് വളരെ പഴകിപ്പോയി. കനക സന്തോഷവതിയാണ്. മുഖത്ത് ദുഖമാെന്നുമില്ല. കനകയെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments


Back to top button