തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ.
അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ.ഇരുവരുടേയും വിവാഹവാർത്തയും വിവാഹ നിശ്ചയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങലും ജിപി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.രണ്ടുപേരും അഭിനയ മേഖലയിൽ നിന്നുള്ളവരാണെങ്കിലും ഈ വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണ്.പ്രണയത്തിൽ തുടങ്ങിയതല്ല എന്ന് വിവാഹനിശ്ചയം നടന്ന അവസരത്തിൽ തന്നെ ജിപി ആരാധകരെ അറിയിച്ചിരുന്നു.
Post Your Comments