Latest NewsMollywoodNEWSNostalgiaWOODs

ഞാനൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്, അച്ഛൻ ഒരു റിബലായിരുന്നു: ധ്യാൻ ശ്രീനിവാസൻ

ആ കുട്ടിയെ അവന് ഇഷ്‌ടമാണെങ്കില്‍ കല്യാണം കഴിച്ചോട്ടെ

തന്റെ പ്രണയത്തെ പറ്റിയും അതിനെ അച്ഛൻ എങ്ങനെയാണ് സ്വീകരിച്ചതെന്നും നടൻ ധ്യാൻ ശ്രീനിവാസൻ പങ്കുവച്ചത് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നു. ഷൈൻ ടോം ചാക്കോയ്ക്കും എംഎ നിഷാദിനുമൊപ്പം അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

read also: നടി ശ്രീല അന്തരിച്ചു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാനൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. ശ്രീനിവാസന്റെ മകന്‍ വേറെ മതത്തിലുള്ള കുട്ടിയെ കല്യാണം കഴിച്ചത് വളരെ സെന്‍സിറ്റീവായിട്ടുള്ള വിഷയമാണ്. വേണമെങ്കില്‍ ഇത് പറഞ്ഞ് പല പ്രശ്‌നങ്ങളും ഉണ്ടാക്കാവുന്നതാണ്. അച്ഛനും അമ്മയും ലവ് മ്യാരേജ് ആയിരുന്നു. അവർ രജിസ്‌റ്റർ ഓഫീസില്‍ വച്ചായിരുന്നു വിവാഹം ചെയ്‌തത്‌.’

‘ആ കുട്ടിയെ അവന് ഇഷ്‌ടമാണെങ്കില്‍ കല്യാണം കഴിച്ചോട്ടെ, നമുക്ക് പോയി സംസാരിക്കാമെന്ന് പറഞ്ഞ് അച്ഛനാണ് ആദ്യം അവിടേക്ക് പോയത്. ഞാന്‍ അമ്മയോട് മാത്രമാണ് കാര്യം പറഞ്ഞത്. പിറ്റേന്ന് അവര്‍ വണ്ടിയുമെടുത്ത് പോയി അവിടെ സംസാരിച്ചു. ഉറച്ച തീരുമാനമാണോ എന്ന് മാത്രമേ എന്നോട് ചോദിച്ചിട്ടുള്ളു. അച്ഛൻ ഒരു റിബലായിരുന്നു. അച്ഛനും അമ്മയും രജിസ്‌റ്റര്‍ ഓഫീസില്‍ വച്ചാണ് കല്യാണം കഴിച്ചത്. അന്ന് അവര്‍ക്ക് കിട്ടാത്ത പിന്തുണയൊക്കെ ഇക്കാര്യത്തില്‍ എനിക്ക് തന്നു.’ ധ്യാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button