CinemaGeneralLatest NewsNEWS

‘ഞാൻ ഒരമ്മയാണ്, അത് മനസിലാക്കുന്നില്ല’: ബോഡി ഷെയിമിങ്ങിനെ കുറിച്ച് ഷംന കാസിം

നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഷംന കാസിം. വിവാഹശേഷവും മകൻ ജനിച്ചതിനു ശേഷവും അഭിനയത്തിൽ സജീവവമാണ് താരം. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിടുന്ന ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ചും ഭർത്താവിന്റെ സപ്പോർട്ടിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയിൽ വന്ന കാലം മുതലും അതിനുമുൻപും എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരു സ്‌ട്രെങ്ത് എന്ന് പറയുന്നത് എന്റെ അമ്മയാണ്. വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായി. എന്റെ അമ്മയെപ്പോലെ എന്നെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഒരാളെ കിട്ടണ്ടേ. പക്ഷേ ശരിക്കും എന്റെ ഭർത്താവിനോട് നന്ദി പറയണം. എന്റെ പ്രസവം കഴിഞ്ഞ് അൻപതാമത്തെ ദിവസം മുതൽ ഞാൻ ഷൂട്ടിന് പോയി തുടങ്ങി. അതിനുള്ള ഫുൾ സപ്പോർട്ട് എനിക്ക് തന്നത് എന്റെ ഭർത്താവാണ്.

ഇതുപോലുള്ള ഭർത്താവിനെ ലഭിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ എനിക്ക് സിനിമയിലേക്ക് ഒരിക്കലും മടങ്ങി വരാൻ കഴിയില്ലായിരുന്നു. വിവാഹിതരായ എത്രയോ നടിമാർ ആണ് അതിനുശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നത്. ഞാൻ ശരിക്കും വളരെ കോൺഷ്യസ് ആയിരുന്നു.

ഇപ്പോഴും നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നോക്കിയാൽ കാണാം ഒരുപാട് ആളുകൾ നീ ഒരു പന്നിയെ പോലെയായി എന്നൊക്കെ കമന്റ് ചെയ്തിരിക്കുന്നത്. അവരൊന്നും ഞാനിപ്പോൾ ഒരു അമ്മയാണെന്ന് മനസ്സിലാക്കുന്നതേയില്ല. പ്രസവത്തിനു ശേഷവും സ്ലിം ആയിരിക്കുന്ന നടിമാർ ഉണ്ടാകും. പക്ഷേ എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ. ഞാനെന്റെ മുഖം കൊണ്ടാണ് അഭിനയിക്കുന്നത് അല്ലാതെ ശരീരം കൊണ്ടല്ല. ഞാൻ തടിച്ചാലും മെലിഞ്ഞാലും അത് മറ്റാരെയും ബാധിക്കുന്ന വിഷയവുമല്ല.

എന്നെ ഒരു സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുമ്പോൾ ഞാൻ എന്റെ ഭർത്താവിനോട് പറയുന്നത് ഞാൻ ഇത്രയും തടിച്ചിരിക്കുകയല്ലേ എന്നെക്കൊണ്ട് പറ്റുമോ ഞാൻ ചെയ്താൽ ആളുകൾ അംഗീകരിക്കുമോ എന്നൊക്കെ ആണ്. അദ്ദേഹം എന്നോട് തിരിച്ചു പറയുന്നത് നിന്നെ ഇതിൽ അഭിനയിക്കാൻ വിളിച്ചവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നീ എന്തിനാണ് മറ്റുള്ള കാര്യങ്ങൾ ആലോചിക്കുന്നത്. നിന്നെ ഇഷ്ടപ്പെടുന്ന പോസിറ്റീവായ ആളുകളെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി എന്ന് പറയും. ആ കോൺഫിഡൻസ് എന്നെ സംബന്ധിച്ചു വളരെ വലുതാണ്’, ഷംന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button