GeneralLatest NewsMollywoodNEWSWOODs

സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്

രാസ്ത റിവ്യു പറഞ്ഞതിന് പിന്നാലെ അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിട്ടിരുന്നു.

ട്യൂബർ ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്.

അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനു പിന്നാലെ അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. ഉണ്ണി വ്ലോഗ്സ് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് ഉണ്ണി വ്ലോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

READ ALSO: ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ താര പുത്രി

രാസ്ത റിവ്യു പറഞ്ഞതിന് പിന്നാലെ അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിട്ടിരുന്നു.

shortlink

Post Your Comments


Back to top button