GeneralLatest NewsMollywoodNEWSWOODs

പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കും ? സത്യാവസ്ഥ ഇതാണ്

ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാർഥിയാകുമെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി മാനേജർ രംഗത്ത് എത്തിയത്.

READ ALSO: എന്തിനാണ് ഈ ഹേറ്റ് ക്യാംപെയ്ന്‍? മാസ് സിനിമയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല: ലിജോ ജോസ് പെല്ലിശേരി

‘ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നയാണ്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് അത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്ന് അറിയില്ല. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഉണ്ണി ഇപ്പോള്‍ സിനിമയില്‍ നല്ല തിരക്കിലാണ്. മറ്റൊന്നിലും ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ല’- വിപിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button