GeneralLatest NewsMollywoodNEWSWOODs

ഈ അച്ഛനെ ഓര്‍മ്മയുണ്ടോ ? ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛനെ സന്ദര്‍ശിച്ച് നടന്‍ ടിനി ടോം

ഒരച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍.

ചികിത്സയ്ക്ക് എത്തിയ പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛന്‍ കെ.ജി മോഹന്‍ദാസിനെ സന്ദര്‍ശിച്ച് നടന്‍ ടിനി ടോം. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടതെന്ന് ടിനി ടോം പറയുന്നു. ഈ അച്ഛനെ ഓര്‍മ്മയുണ്ടോ എന്നു ചോദിച്ചു കൊണ്ടുള്ള കുറിപ്പ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

read also: പ്രഭു ആവശ്യപ്പെട്ടു, ടൊവിനോ ചിത്രത്തിന്റെ പേരുമാറ്റി ലാലും ജീനും: നടികർ തിലകം ഇനി നടികർ-കൗതുകമായി ടൈറ്റിൽ അനൗൺസ്‌മെന്റ്

കുറിപ്പ് ഇങ്ങനെ,

‘ഈ അച്ഛനെ ഓര്‍മ്മയുണ്ടോ? ഉണ്ടാവില്ല കാരണം നമ്മള്‍ മറക്കാന്‍ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുമ്പ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടര്‍ വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ് ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനില്‍ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളില്‍ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരച്ഛന്‍ മകളുടെ കല്യാണം നടത്തുന്നത് കണ്‍നിറയെ കാണുകയായിരുന്നു ഈ അച്ഛന്‍.

ഞാന്‍ വിലാസം മേടിച്ചു, ഇപ്പോ വീട്ടില്‍ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറകോട്ടയം വഴി പോകുമ്പോള്‍ ഒന്ന് ഈ വീട്ടില്‍ വരുക. ഒന്നിനും അല്ല എന്തു നമ്മള്‍ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്.. ” എന്നാണ് ടിനി ടോം കുറിച്ചിരിക്കുന്നത്.

2023 മേയ് 10ന് പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ലഹരിക്കടിമയായ രോഗിയുടെ ആക്രമണത്തില്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button