CinemaInterviewsLatest News

ഗോപിയുമായുള്ള ലീവ് ഇൻ റിലേഷൻ തുടങ്ങുമ്പോൾ അമ്മയ്ക്ക് ആശങ്ക ഉണ്ടായിരുന്നു: അഭയ ഹിരണ്മയി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മുൻ പങ്കാളി ആയിരുന്നു അഭയ. ഇരുവരും കുറെ വർഷം ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. താരം ഇപ്പോൾ ​ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഗോപി തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണെന്നും, ആ കാലഘട്ടം മാനിക്കാതെ ജീവിതം മുൻപോട്ട് പോകില്ലെന്നും താരം പറയുന്നു. റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭയ.

‘ഒരു നന്ദി ഉണ്ടാവണമല്ലോ ഇത്രയും ജീവിച്ച ജീവിതത്തോട്. ജെനുവിന് ആയി പ്രണയിക്കുന്നവർക്ക് ഉറപ്പായും അത് തോന്നും. കാരണം ഒപ്പം ഉണ്ടായ വ്യക്തി നല്ലതുപോലെ ജീവിക്കേണ്ടതുണ്ട്. കാരണം ഞാൻ നന്നായി ജീവിക്കുകയാണല്ലോ. അപ്പോൾ ആ വ്യക്തിയും നന്നായി ജീവിക്കണം എന്നാണ് എന്റെ മനസ്സിൽ. സിനിമകളിൽ ഒരുമിച്ചു പാടിയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചിരുന്ന് പാടുമായിരുന്നു. പ്രണയാതുരമായി സംസാരിക്കുന്ന പോലെ പാട്ടുകളും പാടുമായിരുന്നു’, അഭയ പറഞ്ഞു.

ഗോപിയുമായുള്ള ലീവ് ഇൻ റിലേഷൻ തുടങ്ങുമ്പോൾ ആശങ്ക ഉണ്ടായിരുന്നു എന്നാണ് അഭയയുടെ അമ്മ പറയുന്നത്. നിരുത്സാഹപ്പെടുത്താൻ ഒരുപാട് ശ്രമിച്ചതാണ്. അഭയ പക്ഷേ അതിൽ കൺവിൻസ്‌ഡ് ആയിരുന്നുവെന്ന് അമ്മ പറയുന്നുണ്ട്. എന്നാൽ വീട്ടുകാരെ കൺവിൻസ്‌ഡ് ആക്കിയ ശേഷം ആയിരുന്നു പിന്നീട് മുൻപോട്ട് പോയതെന്നാണ് അഭയ പറയുന്നത്.

’20- 21 വയസിലാണ് പുള്ളിയുമായി ജീവിക്കാൻ തുടങ്ങിയത്. പുള്ളിക്ക് അന്ന് മുപ്പത് ആയിരുന്നു പ്രായം. അപ്പോൾ വളരും തോറും കാഴ്ച്ചപ്പാടുകളിലും വ്യത്യാസം ഉണ്ടാകുമല്ലോ. ഒന്നുകിൽ ഒരു കുടുംബജീവിതത്തിൽ അത് മനസിലാക്കി മുൻപോട്ട് പോവുക, അല്ലെങ്കിൽ ഒരുമിച്ചു തീരുമാനം എടുത്തുമാറുക. പിന്നെ റിയൽ റീസൺ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. റിലേഷൻഷിപ്പ് ഉണ്ടായിരുന്നപ്പോഴും, ഇറങ്ങേണ്ട അവസ്ഥ ഉണ്ടായപ്പോഴും അമ്മ പറഞ്ഞത് നിനക്ക് എപ്പോഴാണ് വേണ്ട എന്ന് തോന്നുന്നത് അപ്പോൾ വീട്ടിലേക്ക് പോന്നോളാൻ ആയിരുന്നു. എപ്പോഴും എനിക്ക് തിരിച്ചുപോകാൻ ഉള്ള സ്‌പെയ്‌സ് അവിടെ ഉണ്ടായിരുന്നു. പക്ഷെ അവരെ എന്റെ കൂടെ അമ്മയെയും പെങ്ങളെയും ഞാൻ ഇങ്ങു കൊണ്ട് വന്നു. ഒന്നൊന്നര വർഷം ആയിട്ടുള്ളൂ ഞാൻ സ്വതന്ത്ര ആയിട്ട്. പയ്യെ പയ്യെ ബാൻഡ് വളർന്നു വരുന്നു’, അഭയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button