GeneralLatest NewsMollywoodNEWSWOODs

ശ്രീരാമന്റെ ചിത്രം പങ്കുവെച്ചതിന് മോശം കമന്റ്, ‘എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്’: മറുപടിയുമായി വീണാ നായര്‍

എന്റെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ഇടുന്നത്.

അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്‌ രാംലല്ലയുടെ ചിത്രം പങ്കുവെച്ച നടി വീണാ നായർക്ക് നേരെ സൈബർ ആക്രമണം. താരം ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വളരെ മോശമായ കമന്റുകളാണ് വന്നത്. ഇതോടെ തന്റെ കമന്റ് ബോക്സ് വീണാ ഓഫാക്കി. എന്നാൽ, ഇപ്പോൾ തന്റെ പോസ്റ്റിന് താഴെ വന്ന് മോശം കമന്റിട്ടവർക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും അതിന് താഴെ വന്ന് ആരും അടികൂടെണ്ടെന്നും വീണാ പ്രതികരിച്ചു.

read also: ‘ഈ പരിക്കും ശസ്ത്രക്രിയയും ഈ ജോലിയുടെ ഭാഗമാണ്’: സര്‍ജറിക്ക് ശേഷം സെയ്ഫ് അലിഖാന്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ഇടുന്നത്. മറ്റുള്ളവർക്ക് വഴക്കുണ്ടാക്കാനുള്ള ഇടമല്ല അത്. അവർക്ക് വഴക്ക് ഉണ്ടാക്കാൻ വേറെ ഒത്തിരി സ്ഥലങ്ങളുണ്ട്. ആ വേദി ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കമന്റ് ബോക്സ് ഞാൻ ഓഫാക്കിയത്. ഞാൻ എന്താണ്, എങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്. പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. എന്റെ ജോലിയെപ്പറ്റിയൊക്കെ വിമർശിക്കുന്ന സംഭവമാണെങ്കില്‍ ഞാൻ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ട കാര്യമില്ല. ഉണ്ണി മുകുന്ദൻ അഭിപ്രായം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പിന്നെ, ഈ ട്രോളുകളൊക്കെ മാൻഡ്രേക്ക് പോലെ മാറി മറിഞ്ഞുവരും. ഇന്ന് എനിക്ക് ആണേല്‍ നാളെ വേറൊരാള്‍ക്ക്. അതെല്ലാം അങ്ങനെ പോകും. അതിലൊന്നും പ്രത്യേകിച്ച്‌ ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല’- വീണാ നായർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button