രൂപേഷ് പീതാംബരൻ നായകനായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രമാണ് ഹൊഡു. സംവിധാനം നിര്‍വഹിക്കുന്നത് അനുഷ് മോഹനാണ്. ഒടിടി റീലീസായി ചിത്രം ഐ സ്ട്രീം istream എന്ന പ്ലാറ്റ് ഫോം ൽ ലഭ്യമാണ്..
കൊവിഡ് കാലത്തെ ആലോചനകളില്‍ നിന്നാണ് ചിത്രം ഒരുങ്ങിയത്. ബജറ്റ് വെറും 10 ലക്ഷമായിരുന്നു. ഇത്രയും ചെറിയ ഒരു ബജറ്റില്‍ ചിത്രം പൂര്‍ത്തിയാക്കിയപ്പോഴും സാങ്കേതികതയിലടക്കം മേൻമ പുലര്‍ത്തിയാണ് ഹൊഡു ഒരുക്കിയിരിക്കുന്നത്
ഹൊഡു എന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഇന്ത്യയിലെ നിയമ ചട്ടങ്ങളിലെ പഴുതുകളും ഗൗരവതരമായി ചര്‍ച്ചാ വിഷയമാക്കുന്നു.
കഥ വിനോദ് കൃഷ്ണയാണ് എഴുതിയത്. രൂപേഷ് പീതാംബരനൊപ്പം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഹരികൃഷ്ണൻ, വൈശാഖ്, ശരത്,സനൂജ് സഞ്ചയൻ ജിബിൻ ഗോപിനാഥ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവരും വേഷമിടുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശ്യാം അമ്പാടിയാണ്., എഡിറ്റിംഗ് ശരത്, ധീരജ് സുകുമാരൻ ഹൊഡുവിന്റെ സംഗീത സംവിധാനം നിര്‍വഹിചിരിക്കുന്നു കോസ്റ്റ്യൂം ഡിസൈൻ സൂര്യയും ഡിഐ ജോജി പാറകലും കലാ സംവിധാനം ചന്ദുവും മേക്കപ്പ് ലാൽകരമന, റാം എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്
Post Your Comments