അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിലെ മഹാപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടത് വമ്പൻ താരനിര. നടി കങ്കണ റണാവത്ത്, ജാക്കി ഷ്റോഫ് തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. അവിടുത്തെ ശൂചീകരണ ദൗത്യത്തിലും ഇരുവരും പങ്കാളികളായി. പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അമിതാഭ് ബച്ചന്, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്. അഭിഷേക് ബച്ചന്, കത്രീന കൈഫ്, വിക്കി കൗശാല്‍, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ധനുഷ് അങ്ങനെ പോകുന്നു ലിസ്റ്റ്.
അയോധ്യയിലെ ക്ഷേത്രത്തിൽ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത കങ്കണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അനുപം ഖേറും കഴിഞ്ഞ ദിവസം തന്നെ അയോധ്യയിൽ എത്തിയിരുന്നു. ‘എല്ലാ രാമഭക്തർക്കൊപ്പമാണ് ഞാൻ അയോധ്യയിൽ എത്തിയിരിക്കുന്നത്. വിമാനത്തിൽ ഭക്തിയുടെ അന്തരീക്ഷമുണ്ടായിരുന്നു. ഞങ്ങൾ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം അനുഗ്രഹീതമാണ്! ജയ് ശ്രീറാം’ എന്നായിരുന്നു താരം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകിയത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. വിഗ്രഹം അനാച്ഛാദനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമന് പ്രണാമം അർപ്പിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് ബി.ജെ.പി നേതാക്കൾ രാമേശ്വരം ശങ്കരമഠത്തിൽ പ്രത്യേക പൂജ സംഘടിപ്പിച്ചിരുന്നു.
Post Your Comments