സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന ഹിറ്റ് പരിപാടിയിലൂടെ ആരാധക ശ്രദ്ധ നേടിയ ലക്ഷ്മി തന്റെ വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയന്നുപോയ ചില സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നാണ് ലക്ഷ്മി പറയുന്നു. തന്നോടുള്ള പ്രണയം കാരണം ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട് വൃത്തികേടാക്കിയ സാഹചര്യം വരെ ഉണ്ടായിയെന്ന് പുതിയ വീഡിയോയില്‍ ലക്ഷ്മി പറയുന്നു.
READ ALSO: ഭാരതീയര്‍ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന അസുലഭ മുഹൂര്‍ത്തം: ശങ്കര്‍ മഹാദേവൻ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഞാൻ റെഡ് എഫ്എമ്മില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരാള്‍ അവിടേക്ക് എന്നെ കാണാനായി വന്നു. സെക്യൂരിറ്റി ഇക്കാര്യം എന്നോട് വന്ന് പറഞ്ഞപ്പോള്‍ എന്റെ സുഹൃത്തായിരിക്കുമെന്നാണ് കരുതിയത്. അതേ പേരില്‍ എനിക്കൊരു സുഹൃത്തുണ്ട്. പക്ഷെ അയാളെ ചെന്ന് കണ്ടപ്പോഴാണ് ഞാൻ ഉദ്ദേശിച്ചയാളല്ലെന്ന് മനസിലായത്. എന്നെ കണ്ടതോടെ അയാള്‍ നീ എന്നെ ചതിച്ചല്ലേ എന്ന് ചോദിച്ച് ഉറഞ്ഞ് തുള്ളാൻ തുടങ്ങി. നമ്മള് തമ്മിലുള്ള ഇഷ്ടം ഇവരോടൊന്നും പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു. അയാളുടെ പ്രവൃത്തി കണ്ടപ്പോള്‍ ഞാൻ വല്ലാതെ പേടിച്ചു. പക്ഷെ മുഖത്ത് ധൈര്യം വരുത്തി അയാളോട് സമാധാനപരമായി സംസാരിച്ചു.’
‘അപ്പോഴാണ് അയാള്‍ പറഞ്ഞത് അയാള്‍ക്ക് എന്നെ കല്യണം കഴിക്കണമെന്നതാണ് ആവശ്യമെന്ന്. ശേഷം അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കുപ്പി പുറത്തേക്ക് എടുത്തപ്പോള്‍ ഞാൻ പല അടവും പയറ്റി അവിടെ നിന്നും പോയി. പിന്നെ ദിവസവും ഓഫീസിന് മുമ്പില്‍ അയാള്‍ വന്ന് നില്ക്കും. ഒരു ദിവസം ഒറു കിറ്റ് ഓഫീസില്‍ കൊടുത്തു. അതില്‍ കുറച്ച് കാശും മറ്റും ആയിരുന്നു. അതെന്താണെന്ന് അഡ്മിനും സെക്യൂരിറ്റിയും നോക്കിയപ്പോള്‍ അയാളും ഓഫീസിലെ മറ്റുള്ളവരും തമ്മില്‍ വഴക്കായി. ശേഷം ഒരു കോസ്റ്റ്ലി സാരിയുമായി അയാള്‍ വീട്ടിലേക്ക് വന്ന് എന്നെ കാണമെന്ന് ആവശ്യപ്പെട്ടു. അച്ഛൻ എതിർത്തപ്പോള്‍ അയാള്‍ സാരി മുഖത്തേക്ക് വലിച്ചെറിഞ്ഞ് പോയി. സാരിക്കൊപ്പം പുള്ളിയുടെ അഡ്രസും വെച്ചിരുന്നു. പിന്നീട് ഒരു ദിവസം ഇതേയാള്‍ വന്ന് അച്ഛനെ വീട്ടില്‍ പുട്ടിയിട്ട് വീടിന്റെ ചുമരില്‍ മുഴുവൻ ചെളികൊണ്ട് വൃത്തികേടാക്കി വണ്ടിയുടെ സീറ്റും നശിപ്പിച്ചു. സിസിടിവി നോക്കിയപ്പോഴാണ് ഇയാളാണെന്ന് മനസിലായത്. പുള്ളിക്ക് മാനസികപ്രശ്നമുണ്ടെന്ന് അയാളുടെ വീട്ടുകാർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അപകടത്തില്‍ സംഭവിച്ചതാണത്. സ്റ്റാർ മാജിക്ക് കണ്ടാണ് എന്നോട് അങ്ങനൊരു ഇഷ്ടം അയാള്‍ക്ക് വന്നത്.’- ലക്ഷ്മി പറഞ്ഞു.
Post Your Comments