GeneralLatest NewsMollywoodMovie GossipsNEWSWOODs

‘ഈശ്വരൻ പ്രസാദിച്ചു, എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടം’: മകളുടെ വിവാഹത്തെക്കുറിച്ച് സുരേഷ് ഗോപി

എല്ലാ മാദ്ധ്യമ പ്രവർത്തകരും മാന്യമായി സഹകരിച്ചു.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സിനിമാമേഖലയിലെ സൂപ്പർസ്റ്റാറുകളും പങ്കെടുത്ത വിവാഹം ഗുരുവായൂ‌ർ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടന്നത്. അതിനു ശേഷം നടന്ന വിവാഹ സത്കാര ചടങ്ങിൽ മമ്മൂട്ടിയും ദുല്‍ഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും തുടങ്ങി ഒട്ടനവധി താരങ്ങള്‍ പങ്കെടുക്കാൻ എത്തിച്ചേർന്നു.

read also: നടൻ പ്രഭാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിവാഹസല്‍ക്കാരത്തിനിടെ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

‘എല്ലാ മാദ്ധ്യമ പ്രവർത്തകരും മാന്യമായി സഹകരിച്ചു. നിങ്ങളില്‍ നിന്നും ഞാൻ ഇതാണ് പ്രതീക്ഷിച്ചത്. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ നിങ്ങള്‍ ചെയ്തു. എല്ലാം ഈശ്വരൻ പ്രസാദിച്ചതാണ്. എല്ലാ സാധിച്ചു. എല്ലാം ഗുരുവായൂരപ്പന്റെ വിളയാട്ടം. എന്നെക്കൊണ്ട് കൂട്ടിയാല്‍ നടക്കില്ല’- സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button