
തെന്നിന്ത്യൻ താരം പ്രഭാസിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാല്‍മുട്ട് വേദന കടുത്തതോടയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
read also: താൻ ഒരു സർജറിയും ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല: ഹണി റോസ്
പ്രഭാസിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവവരം. കാല്‍മുട്ട് വേദനയെ തുടർന്ന് ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു. അടുത്തിടെ സർജറിക്കും വിധേയനായി. എന്നാല്‍ വേദനക്ക് ശമനമില്ലാത്തതിനാല്‍ താരം വീണ്ടും ചികിത്സ തേടിയിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments