ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി സഹോദരൻ മാധവ് സുരേഷ്. സ്യൂട്ട് അണിഞ്ഞ് ഗംഭീര ലുക്കിലായിരുന്നു മാധവ് എത്തിയത്. മലയാള സിനിമയിലെ നിരവധി താരങ്ങൾ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ഏറെ പ്രിയപ്പെട്ട അതിഥികൾക്കൊപ്പമുള്ള മാധവ് സുരേഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അതിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനൊപ്പം ഒരു ചിത്രവുമുണ്ട്. ‘ഫേവറൈറ്റ്’ (ഏറ്റവും ഇഷ്ടമുള്ള) എന്നാണ് മാധവ് അടിക്കുറുപ്പായി നൽകിയിരിക്കുന്നത്. ഏറെ വാത്സല്യത്തോടെ മാധവിനെ ചേർത്ത് പിടിച്ചിരിക്കുന്ന സുലുവിനെ ചിത്രത്തിൽ കാണാം. ദുൽഖറിനൊപ്പമുള്ള ചിത്രവും മാധവ് പങ്കുവെച്ചു.
അതേസമയം, വിവാഹസത്കാരത്തിൽ സൂപ്പര്‍ താരം മമ്മൂട്ടിയും ദുൽഖറും ഉള്‍പ്പെടെയുള്ളവര്‍ കുടുംബ സമ്മതമാണ് എത്തിയത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ താരങ്ങള്‍ക്കും രാഷ്ട്രിയ പ്രമുഖര്‍ക്കുമായാണ് ഇന്ന് കൊച്ചിയില്‍ ചടങ്ങ് നടത്തിയത്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, ശ്രീനിവാസനും ഭാര്യയും കുഞ്ചാക്കോ ബോബനും കുടുംബവും,ടൊവിനോ, ജയസൂര്യ, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര തന്നെ വിവാഹ സത്കാരത്തിലും പങ്കെടുക്കാനെത്തി.
ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു വിവാഹത്തിന്റെ പ്രധാന ആകർഷണം.
Post Your Comments