‘ഒരിക്കല്‍ പോലും മൈത്രേയനെ അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല’: കനി കുസൃതി

എന്റെ അമ്മയെ ഞാൻ ചേച്ചിയെന്നാണ് വിളിക്കുന്നത്

അഭിനയം കൊണ്ടും നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെടുന്ന താരമാണ് കനി കുസൃതി. സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ജയശ്രീയുടെയും മകളായ കനി ഒരു അഭിമുഖത്തില്‍ അച്ഛൻ മൈത്രേയനെ കുറിച്ചു പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഒരിക്കല്‍ പോലും അച്ഛാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല, മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ എനിക്ക് അതേ ഫീല്‍ തന്നെയാണ് ലഭിക്കുന്നത്. ഒരു വാക്കിന്റെ അർത്ഥം എന്താണ്, ആ വാക്കും ആ മനുഷ്യനുമായുള്ള ബന്ധമാണ്. ഞാൻ മൈത്രേയനെ മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ എന്താണോ എനിക്കുള്ള ബന്ധം, സ്‌നേഹം അത് തന്നെയാണ് ആ വാക്കില്‍ ഞാൻ അനുഭവിക്കുന്നത്. അച്ഛൻ എന്ന ഫീലാണ് എനിക്ക് മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്നത്’.

read also: സ്വകാര്യ ചിത്രങ്ങള്‍ക്ക് രണ്ട് ലക്ഷം തരാം, മോശമായി സ്പര്‍ശിച്ചയാളെ ചെരുപ്പ് കൊണ്ട് അടിച്ചു: നടിയുടെ വെളിപ്പെടുത്തല്‍

‘എന്റെ അമ്മയെ ഞാൻ ചേച്ചിയെന്നാണ് വിളിക്കുന്നത്. മറ്റുള്ളവരെ ചേച്ചിയെന്ന് വിളിക്കുന്നുണ്ട്. ജയശ്രീ ചേച്ചിയെന്ന് വിളിക്കുമ്പോള്‍ അതില്‍ അമ്മ ബന്ധമുണ്ടാകാം സുഹൃത്ത് ബന്ധമുണ്ടാകാം, അങ്ങനെ പല ബന്ധമുണ്ടാകാം. എന്നാല്‍ ജയശ്രീ ചേച്ചിയും ഞാനുമായുള്ള ബന്ധമാണ് ഞാൻ ആ വാക്കില്‍ അനുഭവിക്കുന്നത്. അച്ഛൻ, അമ്മ എന്ന വാക്കില്‍ മാത്രമേ ആ ഇമോഷൻ വരൂ എന്ന് ഞാൻ വിശ്വസിക്കുന്നില്ല’- കനി പറഞ്ഞു.

Share
Leave a Comment