CinemaGeneralLatest NewsNEWS

മുന്‍ പങ്കാളിയുടെ ജാമ്യം റദ്ദാക്കി; അമല പോളിന്റെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

നടി അമല പോളിന്റെ പരാതിയിൽ മുൻ പങ്കാളി ഭവിന്ദർ സിങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും, ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അമല പോൽ നൽകിയ ഹർജിയിലാണ് നടപടി. ഭവിന്ദറും കുടുംബവും തന്റെ സ്വത്ത് തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും അമല ആരോപിച്ചിരുന്നു.

തുടർന്ന് അറസ്റ്റിലായ ഭവിന്ദറിന് വില്ലുപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് അമല വീണ്ടും ഹർജി നൽകിയത്. ആദ്യഭർത്താവ് എ.എൽ. വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. 2020 നവംബറിലാണ് ഭവ്‌നിന്ദറിനെതിരെ അമല പോൾ ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. 2018 ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.

അമല പോളും ഭവിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാൽ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്നിന്ദർ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്ന് അമല പോൾ പറയുന്നു. അമല അടുത്തിടെ വിവാഹിതയായിരുന്നു. തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അമലയും ഭർത്താവും.

shortlink

Related Articles

Post Your Comments


Back to top button