കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി ജയലക്ഷ്മി. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് താരം പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോശം സമീപനം അറിനിന്നെങ്കിലും ഉണ്ടാകുകയാണെങ്കിൽ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും പിന്നീട് സംവിധായകന്റെയോ നടന്റെയോ പേര് പറയുന്നതില്‍ കാര്യമില്ലെന്നും ജയലക്ഷ്മി അഭിപ്രായപ്പെട്ടു.
ഒരിക്കല്‍ ഒരാള്‍ തന്നെ തൊടാൻ പാടില്ലാത്ത സ്ഥലത്ത് തൊട്ടു. ഉടനെ തന്നെ അയാളെ പിന്തുടർന്ന് ചെരിപ്പ് കൊണ്ട് അടിച്ചെന്നും ജയലക്ഷ്മി വ്യക്തമാക്കി. തന്നെ ചതിക്കുഴിയില്‍ പെടുത്താൻ നോക്കിയ സംഭവത്തെക്കുറിച്ചും ജയലക്ഷ്മി സംസാരിക്കുന്നുണ്ട്. വീട്ടില്‍ നിന്ന് വർക്ക് ചെയ്യാമെന്ന ഒരു പരസ്യം കണ്ട് വിളിച്ചപ്പോള്‍ തന്റെ നഗ്ന ചിത്രങ്ങള്‍ തന്നാല്‍ രണ്ട് ലക്ഷം രൂപ തരാമെന്ന് അവർ വാഗ്ദാനം ചെയ്തു. ഇത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും നടി പങ്കുവച്ചു.
Post Your Comments