Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsNEWS

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാണ്: ശ്രീയ രമേശ്

തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹമായിരുന്നു ഇന്നലെ. സുരേഷ് ഗോപിയോടുള്ള രാഷ്ട്രീയ വിരോധം മകളുടെ വിവാഹദിനത്തിലും പ്രകടിപ്പിക്കുകയാണ് സൈബർ കുറ്റവാളികൾ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി, മോഹൻലാൽ, പ്രധാനമന്ത്രി എന്നിവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നിരവധി പേർ മനോഹരമായ ഒരു വിവാഹത്തെ അവരുടെ രാഷ്ട്രീയ ആയുധത്തിനായി ഉപയോഗിച്ചത് ചർച്ചയായിരുന്നു. വിമർശകരെ രൂക്ഷമായി വിമർശിക്കുകയാണ് ശ്രീയ രമേശ്. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുകയാണ് സൈബർ കുറ്റവാളികളെന്ന് ശ്രീയ ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീയ രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഭാഗ്യയുടെ വിവാഹം എന്നത്
സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയിൽ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവർത്തകരുടേയും സാന്നിധ്യം.
ഭാഗ്യമോൾക്കും ഭർത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാർത്ഥനകളും.
PS : ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ
ഏതെല്ലാം രീതിയിൽ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന് / അലോസരപ്പെടുത്തുവാൻ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബർ മനോരോഗികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തി. ഇപ്പോഴും നിർത്തിയിട്ടില്ല.
തൃശ്ശൂരിലെ പള്ളിയിൽ മാതാവിന്റെ തിരു രൂപത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച സമയത്ത് ഏതോ ക്യാമറമാൻ അത് തട്ടിയിട്ടത് എന്തെല്ലാം ദുർ വ്യാഖ്യാനം നൽകി ഇവർ, ഒടുവിൽ ഇതാ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കരികെ
മമ്മൂക്ക കൈ കെട്ടി നിൽക്കുന്ന ഒരു ചിത്രം പോലും സൈബർ മനോരോഗികൾ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങൾ നൽകി ആഘോഷിക്കുകയാണ്.
അദ്ദേഹം ബഹു. പ്രധാനമന്ത്രിയിൽ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മൾ കണ്ടു.
ഇത്തരം മനസ്സുകളിൽ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്.
ആ സങ്കുചിത മാനസിക അവസ്ഥയിൽ കലാകാരന്മാർ ഉൾപ്പെടെ ഉള്ളവർ പ്രവർത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

shortlink

Related Articles

Post Your Comments


Back to top button