ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് നടന് പ്രകാശ് ബാരെ. അവരെ പഴിക്കുമ്പോള്‍ പുറകില്‍ നിന്നുകളിക്കുന്ന ക്ഷുദ്രശക്തികളാണ് ജയിക്കുന്നതെന്നും പ്രകാശ് ബാരെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘അവര്‍ വളരെ ബുദ്ധിപൂര്‍വ്വം ‘രാമഭക്തി’യെന്ന നിഷ്കു കുപ്പായമണിയിച്ചു അവരുടെ വിദ്വേഷരാഷ്ട്രീയത്തെ വലിയൊരു ജനക്കൂട്ടത്തിന്റെ തലയിലേറ്റാന്‍ ശ്രമിക്കുന്നതിനെ തുറന്നു കാട്ടാം’- കുറിപ്പില്‍ പറയുന്നു.
പ്രകാശ് ബാരെയുടെ കുറിപ്പ്
Dont shoot the messenger! Lets fight the message..
ചിത്രച്ചേച്ചി പാവമാണ്. ചേച്ചി മാത്രമല്ലല്ലോ, നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപാഠികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരാണല്ലോ ഈ അമ്ബലക്കെണിയില് പെട്ടിരിക്കുന്നത്. അവരെ നമ്മള് പഴിക്കുമ്ബോള്‍ പുറകില്‍ നിന്നുകളിക്കുന്ന ക്ഷുദ്രശക്തികളാണ് ജയിക്കുന്നത്. അവര്‍ക്കതാണ് വേണ്ടത്. അവര്‍ അതിനാണ് ശ്രമിക്കുന്നത്.
ഒന്നാലോചിച്ച് നോക്കൂ:
*അവരല്ലല്ലോ അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പള്ളി പൊളിക്കാന്‍ ഗുണ്ടകളെ അയച്ചത്..
*അവരല്ലല്ലോ ‘ജയ് ശ്രീരാം’ എന്ന ഉത്തരേന്ത്യന്‍ അഭിവാദനരീതിയെ ഒരു കൊലവിളിയാക്കി മാറ്റിയതും നമ്മുടെ വായില്‍ തിരുകിക്കേറ്റിയതും..
*അവരല്ലല്ലോ പള്ളി നിലനിന്ന അഞ്ചുനൂറ്റാണ്ടിലോരോന്നിനും ഒന്നു വെച്ച് അഞ്ചുതിരിവിളക്കുകള് തെളിയിക്കാന്‍ പദ്ധതിയിട്ടത്..
*അവരല്ലല്ലോ നമ്മുടെ നാമം ചൊല്ലല്‍ (ഹരേ രാമ ഹരേ രാമ, രാമാ രാമ ഹരേ ഹരേ) എന്നത് മാറ്റി ഹിന്ദിക്കാരുടെ ഭാഷ്യം അടിച്ചേല്‍പ്പിക്കുന്നത്..
*അവരല്ലല്ലോ രാമോത്സവങ്ങളും, മന്ത്ര അക്ഷതയും, കലശവും, അക്ഷയ പൂജയും, രാമ ദര്‍ബാറും, ഹനുമാന് ചാലിസും, മഹാപ്രസാദവും, കാവി ഷാളുകളും സാരികളും നമ്മുടേതാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്..
*അവരല്ലല്ലോ ഇലക്ഷന് പ്രമാണിച്ച് പണിതീരാത്ത അമ്ബലം രാഷ്ട്രീയലാഭത്തിനായി ഉദ്ഘാടനം ചെയ്യിക്കുന്നത്..
*അവരല്ലല്ലോ ശങ്കരാചാര്യന്മാരെയും മറ്റുമതപണ്ഡിതരേയും മാറ്റിനിറുത്തി ഒരു രാഷ്ട്രീയക്കാരനെക്കൊണ്ട് പൂജ ചെയ്യിക്കുന്നത്..
*അവരല്ലല്ലോ ജീവിതകാലം മുഴുവന്‍ രാമനെ നെഞ്ചിലേറ്റി നടന്ന രാഷ്ട്രപിതാവിനെ അരുംകൊല ചെയ്യിച്ചത്..
അതുകൊണ്ട് അവരെ നമുക്ക് വെറുതെ വിടാം. പകരം പുറകില്‍ നിന്നുകളിക്കുന്ന നേരും നെറിയുമില്ലാത്ത രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാം.. അവര്‍ വളരെ ബുദ്ധിപൂര്‍വ്വം ‘രാമഭക്തി’യെന്ന നിഷ്കു കുപ്പായമണിയിച്ചു അവരുടെ വിദ്വെഷരാഷ്ട്രീയത്തെ വലിയൊരു ജനക്കൂട്ടത്തിന്റെ തലയിലേറ്റാന്‍ ശ്രമിക്കുന്നതിനെ തുറന്നു കാട്ടാം.
Post Your Comments