പുതിയ ചിത്രവുമായി ബന്ധപ്പെട്ട പരിപാടിക്കിടയിൽ നടൻ ഷൈന്‍ ടോം ചാക്കോയുമായുള്ള തര്‍ക്കമുണ്ടാവുകയും അഭിമുഖത്തില്‍ നിന്നും നടി മറീന മൈക്കിള്‍ ഇറങ്ങി പോയി. ‘വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടയിലാണ് സംഭവം. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മറീന സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രതിഫലം ചോദിച്ചപ്പോള്‍ തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ വരെ പരാതി നല്കി എന്നാണ് മറീന പറയുന്നത്.
‘ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ പറ്റാത്തത് പോലെ ബുദ്ധിമുട്ട് വന്നു. നാല് ദിവസം ബെഡ് റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ഒരു ദിവസമാണ് കിട്ടിയത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടനെ ഞാന്‍ പ്രതിഫലം കിട്ടുമോന്ന് ചോദിച്ചതോടെ അവര്‍ പ്രശ്നമാക്കി. സിനിമ തുടങ്ങിയ ഉടനെ പ്രതിഫലം ചോദിക്കാന്‍ ഇവളാരാണെന്ന് ചോദിച്ച് അവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി കൊടുത്തു. ഇതൊരു പുരുഷന് ആയിരുന്നെങ്കില്‍ ആദ്യം അദ്ദേഹവുമായി പ്രശ്നത്തെ കുറിച്ച് സംസാരിക്കും. പക്ഷേ സ്ത്രീയായത് കൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. അതുപോലെ വേറൊരു സിനിമയുടെ ലൊക്കേഷനില്‍ പുരുഷന്മാര്ക്ക് കാരവനും ഞാന്‍ അടക്കമുള്ളവര്‍ക്ക് ബാത്ത്റൂമിന് സൗകര്യം പോലുമില്ലാത്ത മുറിയാണ് തന്നത്’- എന്നാണ് മറീന പറഞ്ഞത്.
read also: നടൻ ശരത് അപ്പാനിക്ക് പരുക്ക്, അപകടം സണ്ണി ലിയോണ്‍ നായികയായ മലയാളം സീരീസിന്റെ ചിത്രീകരണത്തിനിടെ
ഇതോടെ ഷൈനും മെറീനയും തമ്മില്‍ വാക്കുതര്‍ക്കമായി. പുരുഷന്മാരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കരുതെന്നും മറീനയുടെ ആരോപണത്തില്‍ ഉള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്താനും ഷൈന്‍ ആവശ്യപ്പെട്ടു. വീണ്ടും മറീന സമാനമായ കാര്യം പറഞ്ഞതോടെ രൂക്ഷമായ ഭാഷയില്‍ നടന് ബഹളമുണ്ടാക്കി. ഇതോടെ മറീന അഭിമുഖത്തില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ക്യാമറ ഓഫാക്കിയതിന് ശേഷം നടിയ്ക്ക് പ്രതികരിക്കാനുള്ള അവസരം കൊടുക്കുകയും ആശയം വിശദമാക്കുകകയും ചെയ്തതിന് ശേഷം വീണ്ടും അഭിമുഖത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തിരുന്നു.
Post Your Comments