അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളില്‍ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും പറഞ്ഞ ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
വളരെ തരംതാഴ്ന്ന ഭാഷയിലാണ് ഇടത് അനുകൂലികൾ മലയാളത്തിന്റെ പ്രിയ ഗായികയെ അധിക്ഷേപിച്ചത്. ഗായികയ്‌ക്കെതിരെ നടക്കുന്ന കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളും രംഗത്തു വന്നിരുന്നു. സംഭവത്തില്‍ ശക്തമായി പ്രതികരിക്കുകയാണ് നടി കൃഷ്ണ പ്രഭ.
read also: 550 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രം ശക്തിമാന്‍ ബേസിൽ ഉപേക്ഷിച്ചു?
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്. രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.
വിമര്‍ശിക്കാം.. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവര്‍ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ. തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം’- കൃഷ്ണ പ്രഭ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.
Post Your Comments