തൃശൂർ: സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ തിരക്കിനിടയിലും സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി നടൻ ഗോകുൽ സുരേഷ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുൽ മറുപടിയിട്ടത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി, മോഹൻലാൽ, പ്രധാനമന്ത്രി എന്നിവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശീതളിന്റെ വിമർശനം. നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്നതായിരുന്നു ഈ ചിത്രം. ‘വേറെ ആളെ നോക്ക്’ എന്നാണ് ശീതൾ കുറിച്ചത്. ഇതിനാണ് ഗോകുൽ സുരേഷ് കടുത്ത ഭാഷയിൽ മറുപടി നൽകിയത്.
‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ്‘ ഗോകുൽ കുറിച്ചു. ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
ശീതൾ പങ്കുവെച്ചത് ഒരു സൈഡ് മാത്രമായിരുന്നു. എന്നാൽ മമ്മൂട്ടിയും മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നു. ഒരു ചിത്രം മാത്രം തെറ്റായി വ്യാഖ്യാനിച്ചു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
Post Your Comments