CinemaGeneralLatest NewsNEWS

വെറും ഷോ! മോഹൻലാലിന് കൈ കൊടുക്കുന്ന പ്രധാനമന്ത്രി; കൈയ്യും കെട്ടി മമ്മൂട്ടി! – ട്രോൾ മഴ

സിനിമാ പ്രേമികളെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹം അതീവ സുരക്ഷയോടെയാണ് നടന്നത്. വധൂവരന്മാര്‍ക്ക് അക്ഷതം നല്‍കി പ്രധാനമന്ത്രി അനുഗ്രഹിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ താരങ്ങളും ഗുരുവായൂരില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുത്തു.

അതേസമയം, വിവാഹത്തിന്റെ ചിത്രങ്ങള്‍ ട്രോളുകളില്‍ നിറയുകയാണ്. മോഹന്‍ലാലിന് കൈകൊടുക്കുന്ന പ്രധാനമന്ത്രിയെ കൈകെട്ടി നോക്കി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. ‘ഇതൊക്കെ എന്ത് പട്ടിഷോ..,. വെറും ഷോ, ഇതിനാല് എന്തിനാ പോയത്’ തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ തന്നെ സിനിമാ ഗാനങ്ങളുടെ ഓരോ വരികള്‍ ബ്രേക്കിംഗ് ആയി നല്‍കിയ മാതൃഭൂമി ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളില്‍ നിറയുന്നുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേ തന്നെ ചടങ്ങില്‍ എത്തിയിരുന്നു. വിവാഹത്തിന് തലേന്ന് മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, സരയു, ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്.

 

shortlink

Related Articles

Post Your Comments


Back to top button