‘മിന്നല്‍ മുരളി’യിലൂടെ മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച സംവിധായകൻ ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനാകുന്ന ‘ശക്തിമാന്’ ചിത്രം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. 550 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്നത്തെ സാഹചര്യത്തില്‍ നഷ്ടമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സോണി ചിത്രം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ശക്തിമാന് പ്രോജക്ട് ഓണ്‍ ആണെന്നും സോണി പിക്ചേഴ്സിന്റെ ജനറല്‍ മാനേജറും ഹെഡുമായ ലാഡ സിങ് വ്യക്തമാക്കി.
read also: നടൻ ശരത് അപ്പാനിക്ക് പരുക്ക്, അപകടം സണ്ണി ലിയോണ്‍ നായികയായ മലയാളം സീരീസിന്റെ ചിത്രീകരണത്തിനിടെ
തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്. ഈ പരമ്പര ബിഗ് സ്ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. രവി വര്‍മനാണ് സിനിമയുടെ ഛായാഗ്രാഹകന്‍.
Post Your Comments