ടെലിവിഷൻ പ്രേമികൾക്ക് മുന്നിൽ ശ്രീകൃഷ്ണനായി എത്തി മനം കവർന്ന നടനാണ് നിതീഷ് ഭരദ്വാജ്. ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണമെന്നു താരം ആവശ്യപ്പെട്ടു. ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും നിതീഷ് ഭരദ്വാജ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.
read also: ‘ആ പച്ച കള്ളങ്ങള്‍ ഹൃദയം തകര്‍ക്കുന്നു, അവര്‍ അടുത്ത ഇരയെ തേടുമ്പോള്‍ ബാക്കിയാകുന്നത് എന്റെ സ്വപ്നങ്ങൾ’: സാജിദ് യാഹിയ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘നിങ്ങള്‍ മഹാഭാരതം മുഴുവൻ ഓര്‍മ്മിക്കണമെന്ന് ആളുകള്‍ പലതവണ പറയാറുണ്ട്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോഴെല്ലാം ഞാൻ എപ്പോഴും ഭഗവാനില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ജീവിതത്തിലെ ചില മൂല്യങ്ങള്‍ അവതരിപ്പിക്കാനാണ് ഓരോ അവതാരവും നമ്മുടെ മുന്നില്‍ വരുന്നത്. ഇതറിയാൻ വിഷ്ണുപുരാണം തന്നെ അത്യുത്തമം. നിങ്ങള്‍ക്ക് രാമനെയോ കൃഷ്ണനെയോ ഇഷ്ടമാണോ, എന്നത് ഇവിടെ ചോദ്യമില്ല . ചിലയിടങ്ങളില്‍ രാമനായും ചിലയിടങ്ങളില്‍ കൃഷ്ണനായും ജീവിക്കേണ്ടി വരും.
ഓരോ ജന്മസ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മഹാന്മാരുടെ ജന്മസ്ഥലം ആദര്‍ശങ്ങള്‍ സ്ഥാപിക്കാനുള്ളതാണ്. അവരുടെ ജന്മസ്ഥലം പവിത്രമല്ലെങ്കില്‍ അത് ആരുടെ സ്ഥാനമായിരിക്കും? ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം .നമ്മുടെ ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ല’- നിതീഷ് ഭരദ്വാജ് പറഞ്ഞു.
Leave a Comment