‘എൻ സ്വരം പൂവിടും ഗാനമേ…..
ഈ വീണയിൽ നീ അനുപല്ലവി…’- അനുപല്ലവി യെന്ന ചിത്രത്തിൽ രവികുമാർ പാടി അഭിനയിക്കുന്ന ഗാനം…
‘കസ്തൂരിമാൻ മിഴി മലർ ശര മെയ്തു
കൽഹാര പുഷ്പങ്ങൾ പൂമഴ ചൂടി’- മനുഷ്യ മ്യഗത്തിൽ ജയൻ പാടി അഭിനയിച്ച ഗാനം….
‘കുറുമൊഴീ കൂന്തലിൽ വിടരുമോ…’.. പപ്പു വെന്ന ചിത്രത്തിൽ ജയനും സീമയും പാടി അഭിനയിച്ച ഗാനം.. മലയാളികൾ എന്നും മൂളി നടക്കുന്ന ഒരു പിടി ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ കെ.ജെ ജോയ് വിടവാങ്ങി. തിങ്കളാഴ്‌ച പുലര്‍ച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂര്‍ ജില്ലയിലെ നെല്ലിക്കുന്നില്‍ 1946 ജൂണ്‍ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുറച്ചുനാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. 200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.
read also: ഉണ്ണിമുകുന്ദനുമായി വിവാഹം ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി സ്വാസിക
പള്ളി ക്വയറില്‍ വയലിൻ വായിച്ചാണ് ജോയ് സംഗീതരംഗത്തേക്കുള്ള തന്റെ കടന്നുവരവ് നടത്തിയത്. പതിനെട്ടാം വയസില്‍ പ്രശസ്‌ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥന്റെ ഓര്‍ക്കസ്‌ട്രയില്‍ അംഗമായി. 80 കളിൽ മലയാള സിനിമാ ഗാനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സംഗീത സംവിധായകനായിരുന്നു കെ ജെ ജോയ്. അനുപല്ലവി, മനുഷ്യമൃഗം, പപ്പു, ഇതാ ഒരു തീരം, സർപ്പം ഉൾപ്പെടെ ഒട്ടനേകം ചിത്രങ്ങൾ. സാക്സഫോണിൽ വിസ്മയങ്ങൾ തീർത്ത കെ.ജെ ജോയ് താൻ സംഗീതം ചെയ്ത ഗാനങ്ങളെയും അനശ്വരമാക്കി. പന്ത്രണ്ടോളം ഹിന്ദി സിനിമകള്‍ക്കും ജോയ് സംഗീത സംവിധാനം ചെയ്‌തു.
Post Your Comments