
അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് താര സുന്ദരി ഹേമാ മാലിനി. ജനുവരി 17-ന് അയോദ്ധ്യ ധാമിലാകും രാമായണ എന്ന് പേരിട്ടിരിക്കുന്ന നൃത്ത നാടകം അരങ്ങേറുക.
read also: ഉണ്ണിമുകുന്ദനുമായി വിവാഹം ? പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി സ്വാസിക
‘വര്‍ഷങ്ങളായി ജനങ്ങള്‍ കാത്തിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കാകും അയോദ്ധ്യയുടെ മണ്ണില്‍ ആദ്യമായെത്തുക. പ്രഥമ വരവില്‍ ഒരു സമ്മാനവുമായാണ് എത്തുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അന്നേ ദിവസം അവതരിപ്പിക്കും’ വീഡിയോ സന്ദേശത്തിൽ ഹേമാ മാലിനി പങ്കുവച്ചു.
ജനുവരി 22 നു ആണ് പ്രാണ പ്രതിഷ്ഠ നടക്കുക. രാജ്യത്തെ പ്രമുഖ വ്യക്തികൾക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
Post Your Comments